സ്‌കോര്‍പിയോ ഓട്ടോമാറ്റിക് ഇനി പറഞ്ഞുണ്ടാക്കണം

Written By:

മഹീന്ദ്ര സ്‌കോര്‍പിയോയുടെ ഓട്ടോമാറ്റിക് വേരിയന്റ് ഇനി പറഞ്ഞുണ്ടാക്കിക്കണം. ആഭ്യന്തരവിപണിയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച വേരിയന്റിന് വേണ്ടത്ര ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയാത്തതു പ്രമാണിച്ചാണ് ഈ തീരുമാനം മഹീന്ദ്ര കൈക്കൊണ്ട് എന്നറിയുന്നു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യയ്ക്കു വേണ്ടിയുള്ള ഓട്ടോമാറ്റിക് സ്‌കോര്‍പിയോയുടെ സ്ഥിരം ഉല്‍പാദനം കമ്പനി നിറുത്തുകയാണ് ചെയ്തിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ പ്രകാരം നിര്‍മിച്ചു നല്‍കുക മാത്രം ചെയ്യും.

സ്‌കോര്‍പിയോയുടെ ടോപ് എന്‍ഡ് വേരിയന്റായ വിഎല്‍എക്‌സില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച് ലഭ്യമാക്കിയിരിക്കുന്നത്. ടൂ വീല്‍ ഡ്രൈവിലും ഫോര്‍ വീല്‍ ഡ്രൈവിലും വാഹനം ലഭിച്ചിരുന്നു.

ടൂ വീല്‍ ഡ്രൈവുള്ള ഓട്ടോമാറ്റിക് പതിപ്പിന് 11.35 ലക്ഷമാണ് എക്‌സ്‌ഷോറൂം വില. ഫോര്‍ വീല്‍ ഡ്രൈവ് ചേര്‍ത്ത ഓട്ടോമാറ്റിക് സ്‌കോര്‍പിയോക്ക് 12.33 ലക്ഷം രൂപ വിലയുണ്ട്.

മുന്‍പൊരു തവണയും സ്‌കോര്‍പിയോ ഓട്ടോമാറ്റിക്കിന്റെ ഉല്‍പാദനം മഹീന്ദ്ര അവസാനിപ്പിച്ചിരുന്നു. 2012ലെടുത്ത തീരുമാനം പിന്നീട് പിന്‍വലിക്കുകയായിരുന്നു.

50,000 രൂപ മുന്‍കൂര്‍ കൊടുത്ത് ഓട്ടോമാറ്റിക് വേരിയന്റ് ബുക്കു ചെയ്യാവുന്നതാണ്.

Cars താരതമ്യപ്പെടുത്തൂ

മഹീന്ദ്ര സ്കോർപിയോ
മഹീന്ദ്ര സ്കോർപിയോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
reports suggest that Mahindra has stopped the production of the Automatic version for the domestic market.
Story first published: Monday, May 12, 2014, 16:10 [IST]
Please Wait while comments are loading...

Latest Photos