മഹീന്ദ്ര റെക്സ്റ്റണിന് പുതിയ വേരിയന്റ്‌

Written By:

സാങ്‌യോങ് റക്‌സറ്റണിന്റെ പുതിയൊരു വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ആര്‍എക്‌സ്6 എന്ന പേരിലാണ് ഈ വേരിയന്റ് അറിയപ്പെടുന്നത്. രാജ്യത്ത് നിലവിലുള്ള ആര്‍എക്‌സ്5, ആര്‍എക്‌സ്7 എന്നീ വേരിയന്റുകള്‍ക്കിടയിലാണ് ഈ വേരിയന്റിന്റെ സ്ഥാനം.

19.96 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം വില.

റക്സ്റ്റണിന്റെ ഏറ്റവുമുയര്‍ന്ന വേരിയന്റായ ആര്‍എക്‌സ്7-നിലുള്ള എല്ലാ സവിശേഷതകളും ആര്‍എക്‌സ്6-ലുമുണ്ട്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തോട് ചേര്‍ത്തിരിക്കുന്നത്.

ഗുണനിലവാരമേറിയ തുകല്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കല്‍ സണ്‍റൂഫ്, എട്ടു തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍, ഓണ്‍ ഡിമാന്‍ഡ് ആള്‍ വീല്‍ ഡ്രൈവ്, സാറ്റലൈറ്റ് നേവിഗേഷന്‍ സംവിധാനത്തോടു കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എബിഎസ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സന്നാഹങ്ങള്‍ ഈ വേരിയന്റിലുണ്ട്.

മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ വേരിയന്റിനെ ഉയര്‍ന്ന വേരിയന്റില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രധാന ഘടകം. ഫോര്‍ വീല്‍ ഡ്രൈവ് ശേഷിയോടെ, മാന്വല്‍ ട്രാന്‍സ്മിഷനില്‍ ഒരു ആഡംബരവാഹനം എന്നതാണ് ഈ വേരിയന്റിനെ ചിലര്‍ക്കെങ്കിലും പ്രിയപ്പെട്ടതാക്കുക.

മഹീന്ദ്രയുടെ ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണത്തെ ആധാരമാക്കിയാണ് തങ്ങള്‍ ഇത്തരമൊരു നീക്കത്തിനു മുതിര്‍ന്നതെന്ന് മഹീന്ദ്രയുടെ പ്രധാന മാര്‍ക്കറ്റിംഗ് ഓഫീസറായ വിവേക് നായെര്‍ വ്യക്തമാക്കി.

Cars താരതമ്യപ്പെടുത്തൂ

സാങ്‍യോങ് മോട്ടോര്‍ റെക്സറ്റണ്‍
സാങ്‍യോങ് മോട്ടോര്‍ റെക്സറ്റണ്‍ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #ssangyong rexton #ssangyong
English summary
Mahindra has launched a new variant of the SsangYong Rexton called the RX6.
Story first published: Tuesday, May 6, 2014, 17:40 [IST]
Please Wait while comments are loading...

Latest Photos