മണ്‍സൂണില്‍ പ്രതീക്ഷ വെച്ച് മഹീന്ദ്ര ട്രാക്ടര്‍

Written By:

രാജ്യത്തെ ട്രാക്ടര്‍ വിപണിയിലെ അതികായരായ മഹീന്ദ്രയുടെ കാര്‍ഷികോപകരണ വിഭാഗം മെയ് മാസത്തില്‍ മൂന്നു ശതമാനം വളര്‍ച്ച കൈവരിച്ചു. ആഭ്യന്തര വിപണിയില്‍ 23,132 യൂണിറ്റ് വില്‍പനയാണ് കഴിഞ്ഞ മാസം മഹീന്ദ്ര കാര്‍ഷികോപകരണ വിഭാഗം കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 22,471 യൂണിറ്റി വില്‍പന കണ്ടെത്തുവാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചിരുന്നു. ഇത്തവണയത് 23,132 യൂണിറ്റായി വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്.

To Follow DriveSpark On Facebook, Click The Like Button
Mahindra Tractor Sales Shows Growth In May 2014

മയ് മാസത്തില്‍ നടന്ന മൊത്തം കയറ്റുമതി 808 യൂണിറ്റാണ്. ഇതി കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇടിവാണ് കാണിക്കുന്നത്. 2013 മെയ് മാസത്തില്‍ മൊത്തം 1155 യൂണിറ്റ് കയറ്റുമതി ചെയ്യാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു.

വരുന്ന മണ്‍സൂണില്‍ കൂടുതല്‍ വില്‍പ കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മഹീന്ദ്ര കാര്‍ഷികോപകരണ വിഭാഗം തലവന്‍ രാജേഷ് ജെജുരിക്കര്‍ വ്യക്തമാക്കി.

കയറ്റുമതിയും ആഭ്യന്തരവില്‍പനയും ചേര്‍ന്ന് നടപ്പുവര്‍ഷം മൊത്തം വിറ്റത് 23940 യൂണിറ്റാണ്.

കൂടുതല്‍... #mahindra #sales #മഹീന്ദ്ര
English summary
Mahindra Farm Equipment Sector, the country's leading seller of tractors witnessed sales of 23,132 units during the month of May in the domestic market.
Story first published: Tuesday, June 3, 2014, 12:55 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark