രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങളുടെ വന്‍ ഡാറ്റാബേസ് ഒരുങ്ങുന്നു

Posted By:

രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങളുടെ ഒരു വന്‍ ഡാറ്റാബേസ് സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പുറപ്പാടിന് ഓട്ടോമൊബൈല്‍ മേഖല പിന്തുണ നല്‍കണമെന്ന് ആവശ്യം. കമ്പനികള്‍ വില്‍ക്കുന്ന വാഹനങ്ങളുടെ വിശദവിവരങ്ങള്‍ അധികൃതരെ ഏല്‍പിക്കാനാണ് സര്‍ക്കാരാവശ്യപ്പെടുന്നത്.

രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങളടങ്ങിയ ഡാറ്റാബേസ് ഒക്ടോബറില്‍ ലോഞ്ച് ചെയ്യാനാണ് സര്‍ക്കാരുദ്ദേശിക്കുന്നത്. വെബ്‌സൈറ്റ് നിലവില്‍ വന്ന് ആദ്യത്തെ വര്‍ഷം കാര്‍നിര്‍മാതാക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതില്‍ ചില ഇളവുകളുണ്ടായേക്കാം. എന്നാല്‍ ഒരുവര്‍ഷത്തിനകം ചട്ടങ്ങള്‍ കര്‍ശനമാക്കും. പൂര്‍ണമായ വിവരങ്ങള്‍ കൈമാറാതെ രജിസ്‌ട്രേഷന്‍ പൂര്‍കത്തിയാക്കാന്‍ കഴിയില്ല.

എന്‍ജിന്‍ സവിശേഷതകള്‍, ചാസി നമ്പര്‍, എന്‍ജിന്‍ ശേഷി, നിറം, ഇന്ധനം തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടക്കുകയുള്ളൂ.

Manufacturers Should Share Details Of Vehicles Sold With Government

രജിസ്‌ട്രേഷനു മുമ്പ് വാഹനത്തിന്റെ വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യാന്‍ ഈ നടപടിയിലൂടെ അവസരം ലഭിക്കും. രാജ്യത്തുള്ള വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടാകുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ഉള്‍നാടുകളില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളുള്ളതും ഈ നീക്കത്തിന് കാരണമായിട്ടുണ്ട്. നിര്‍മാതാവ് നേരിട്ട് വെബ്‌സൈറ്റില്‍ വിറ്റ വാഹനത്തിന്റെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനാല്‍ കബളിപ്പിക്കല്‍ അസാധ്യമാണ്.

ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ വാഹനനിര്‍മാതാക്കള്‍ക്കും ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കുമെല്ലാം പുതിയ നിബന്ധന ബാധകമാണ്.

വില്‍ക്കുന്ന വാഹനങ്ങളുടെ ചാസി നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കാര്‍നിര്‍മാതാക്കള്‍ സൂക്ഷിക്കാറുണ്ട്. ഇവ ആര്‍ടിഓ ഓഫീസുകളിലേക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും കൈമാറുകയില്ല. ഇനി ഈ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ വെബ്‌സൈറ്റിലേക്കു കൂടി നല്‍കേണ്ടതായുണ്ട്. വാഹനനിര്‍മാതാക്കള്‍ ഈ നീക്കത്തില്‍ സന്തുഷ്ടരാണെന്നും അറിയുന്നു. വാഹനം ഉടനടി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍കാന്‍ കഴിയുമെന്നതാണ് കാര്‍നിര്‍മാതാക്കള്‍ കാണുന്ന പ്രധാന ഗുണം.

കൂടുതല്‍... #news #വാര്‍ത്ത
English summary
The Government of India has asked the vehicle manufacturers to share details of vehicles sold with them to make registrations easier.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark