മരിയ ഷെറപ്പോവയെ മാര്‍ക്ക് വെബ്ബര്‍ ത്രില്ലടിപ്പിച്ചപ്പോള്‍

Written By:

റെഡ് ബുള്‍ റേസിംഗിന്റെ ഫോര്‍മുല വണ്‍ ഡ്രൈവറായിരുന്ന മാര്‍ക്ക് വെബ്ബറിന് പോഷെയില്‍ നിന്നൊരു ക്ഷണം ലഭിച്ചു. ടെന്നിസ് താരം മരിയ ഷറപ്പോവയെ പോഷെ 918 സ്‌പൈഡറിന്റെ ത്രില്‍ അനുഭവിച്ചുകൊടുക്കണമെന്ന ആവശ്യമാണ് കമ്പനി ക്ഷണത്തോടൊപ്പം മുമ്പോട്ടുവെച്ചത്. ഇത്തരം ക്ഷണങ്ങള്‍ കിട്ടിയാല്‍ പിന്നെ പിന്നാക്കം വെക്കുന്ന ശീലം മാര്‍ക്കിന് പണ്ടേയില്ല.

എന്തായാലും സംഗതി ഗ്രാന്‍ഡാക്കിക്കളഞ്ഞു മാര്‍ക്ക്. അദ്ദേഹത്തിന്റെ പോഷെ ഡ്രൈവ് മരിയ അസാധ്യമായ ആഘോഷാരവങ്ങളോടെ, അറ്മാദിച്ചാസ്വദിച്ചു. ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

To Follow DriveSpark On Facebook, Click The Like Button
മരിയ ഷെറപ്പോവയെ മാര്‍ക്ക് വെബ്ബര്‍ ത്രില്ലടിപ്പിച്ചപ്പോള്‍

മാര്‍ക്ക് വെബ്ബര്‍, ഷറപ്പോവയെ കൊണ്ടുപോയത് ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടിലെ റോഡുകളിലേക്കാണ്. രണ്ടു പ്രതിഭകളുടെ സംഗമവേദിയായി പോഷെ 918 സ്‌പൈഡര്‍ മാറിയതിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോയും കാണാം, വരുംതാളുകളില്‍.

മരിയ ഷെറപ്പോവയെ മാര്‍ക്ക് വെബ്ബര്‍ ത്രില്ലടിപ്പിച്ചപ്പോള്‍

ഡബ്ല്യുടിഎയുടെ വിമന്‍സ് ടെന്നിസ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനക്കാരിയാണ് ഷറപ്പോവ. ഇവര്‍ ഈയിടെ പോഷെ ഗ്രാന്‍ഡ് പ്രീ ടൂര്‍ണമെന്റ് വിജയിച്ചതിനും പിന്നാലെയാണ് ഈ വീഡിയോ വൈറലായിത്തുടങ്ങിയത്.

മരിയ ഷെറപ്പോവയെ മാര്‍ക്ക് വെബ്ബര്‍ ത്രില്ലടിപ്പിച്ചപ്പോള്‍

4.6 ലിറ്റര്‍ ശേഷിയുള്ള വി8 എന്‍ജിനാണ് പോഷെ 918 സ്‌പൈഡറിലുള്ളത്. 1,275 എന്‍എം ചക്രവീര്യവും 887 കുതിരശക്തിയും പകരുന്നു ഈ എന്‍ജിന്‍. 1.2 മില്യണ്‍ ഡോളറാണ് വാഹനത്തിന്റെ വില.

മരിയ ഷെറപ്പോവയെ മാര്‍ക്ക് വെബ്ബര്‍ ത്രില്ലടിപ്പിച്ചപ്പോള്‍

പോഷെയുടെ ബ്രാന്‍ഡ് അംബാസ്സഡറാണ് മരിയ ഷറപ്പോവ എന്നുമറിയുക. 918 സ്‌പൈഡര്‍ വാങ്ങുമോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മരിയ നല്‍കിയ മറുപടി രസകരമാണ്. ഈ കാര്‍ തന്റെ ബജറ്റിലൊതുങ്ങുന്നതല്ല എന്നായിരുന്നു അത്. ലോകത്തില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ടെന്നിസ് താരങ്ങളിലൊരാളായ മരിയയുടെ വാക്കുകള്‍ അത്രയ്ക്കങ്ങോട്ട് വിശ്വസിക്കാന്‍ വയ്യ. അംബാസ്സഡറായി ഇരിക്കുന്നു എന്നുവെച്ച് എല്ലാ വണ്ടിയും എന്നെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ നോക്കണ്ടാ എന്നായിരിക്കാം മരിയയുടെ പ്രതികരണത്തിന്റെ ധ്വനി.

വീഡിയോ

പോഷെ 918 സ്‌പൈഡര്‍ മോഡല്‍ വാങ്ങാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സംഗതി പാളി എന്നുകൂടി അറിയിക്കട്ടെ. വെറും 918 മോഡലുകള്‍ മാത്രമേ പോഷെ ഇറക്കിയിരുന്നുള്ളൂ. ഈ മോഡലുകള്‍ മുഴുവന്‍ വിറ്റഴിക്കപ്പെട്ടു എന്നതാണ് കാര്യം. ഇനി വല്ല യൂസ്ഡ് മാര്‍ക്കറ്റിലും തെരയേണ്ടിവരും.

English summary
Former Red Bull Racing Formula One driver Mark Webber takes Tennis female superstar Maria Sharapova for a thrilling drive in Porsche's 918 Spyder.
Story first published: Tuesday, April 29, 2014, 16:38 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark