മാരുതി ആൾട്ടോ വിൽപനയിൽ മൂന്നാം സ്ഥാനത്ത്!

By Santheep

ഇന്ത്യന്‍ വിപണിയില്‍ മാരുതി ആള്‍ട്ടോയുടെ ഇരുപതാണ്ടു നീണ്ടു നിന്ന ആധിപത്യത്തിന് തിരശ്ശീല വീഴുകയാണോ? പുതിയ വില്‍പനക്കണക്കുകള്‍ ശ്രദ്ധിച്ചാല്‍ അങ്ങനെയാണ് തോന്നുക. മെയ് മാസത്തിലെ വില്‍പനക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസൂക്കി ആള്‍ട്ടോ മോഡലിനെ പിന്തള്ളി മാരുതിയുടെ തന്നെ സ്വിഫ്റ്റ് ഡിസൈര്‍ സെഡാന്‍ വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

കൂടുതല്‍ വിലയേറിയ കാറുകളിലേക്ക് ഇന്ത്യയുടെ ഉപഭോക്തൃസമൂഹം കയറിയിരിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ് ഇതില്‍നിന്നും ലഭിക്കുന്നത്. മാരുതിയുടെ ആള്‍ട്ടോ റെയ്ഞ്ച് കാറുകളാണ് രാജ്യത്തിൻറെ വിപണിയിൽ ഇക്കാലമത്രയും ആധിപത്യം പുലർത്തിവന്നത്. ഇന്ത്യയിലെ ഇടത്തരക്കാരന്റെ വാഹനം എന്ന നിലയിൽ തുടക്കം മുതലേ ഉയർത്തിക്കാണിക്കപ്പെട്ട ഈ വാഹനം ഒരുകാലത്തും വിൽപനയിൽ പുറകോട്ടു പോയിട്ടില്ല. ഇപ്പോൾ സംഭവിക്കുന്ന ഈ മാറ്റം ഇന്ത്യൻ സാമ്പത്തികവ്യവസ്ഥ കഴിഞ്ഞ പത്തുവർഷക്കാലത്തിനിടയിൽ നേടിയ വൻ വളർച്ചയുടെ പ്രതിഫലനമായി മനസ്സിലാക്കാവുന്നതാണ്.

Maruti Alto Sales Down for May

കഴിഞ്ഞമാസം 17,311 യൂണിറ്റ് വിൽപനയാണ് ആൾട്ടോ റെയ്ഞ്ച് കാറുകൾ നേടിയത്. സ്വിഫ്റ്റ് ഡിസൈർ സെഡാൻ മോഡൽ 18,953 യൂണിറ്റ് വിറ്റഴിച്ചു. സ്വിഫ്റ്റ് ഹാച്ച്ബാക്ക് മോഡൽ വിറ്റഴിച്ചത് 17,936 മോഡലാണ്. മുൻപൊരിക്കൽ പുതിയ സ്വിഫ്റ്റ് സെഡാൻറെ രംഗപ്രവേശം നടന്ന മാസങ്ങളിലൊന്നിൽ നടന്ന വൻ വിൽപനമൂലം ആൾട്ടോ രണ്ടാം സ്ഥാനത്തായിപ്പോയിട്ടുണ്ട്. എന്നാൽ, അന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തമായ സാഹചര്യം നിലനിൽക്കുന്ന വിപണിയിൽ ആൾട്ടോ മൂന്നാം സ്ഥാനത്തേക്കു വന്നത് വളരെ ഗൗരവത്തോടെ നോക്കിക്കാണേണ്ട വിഷയമാണ്.

വിലയേറിയ കാറുകളിലേക്ക് ഇന്ത്യൻ സമൂഹം പതുക്കെ മാറുന്നതിൻറെ സൂചനകൾ നിരവധി കാണാം ഇപ്പോൾ വിപണിയിൽ. സ്വിഫ്റ്റ് സെഡാൻറെ എതിരാളിയായ ഹോണ്ട അമേസിൻറെയും വിൽപനയിൽ കാര്യമായ വർധന വന്നിട്ടുണ്ട്. ഹ്യൂണ്ടായ് എക്സെൻറും മികച്ച നിലയിൽ മുന്നേറുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Alto cedes ground to more expensive siblings, DZire and Swift, for first time in over 20 yrs.
Story first published: Wednesday, June 11, 2014, 18:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X