മാരുതി എസ് ക്രോസ്സിന് പൂഷോ ഡീസല്‍ എന്‍ജിന്‍

By Santheep

മാരുതി സുസൂക്കിയുടെ ചില മോഡലുകള്‍ക്ക് ഘടിപ്പിക്കുവാന്‍ പൂഷോയില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ വാങ്ങുവാന്‍ പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട്. 1.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് മാരുതി വാങ്ങുന്നത്. ഈ എന്‍ജിന്‍ കമ്പനിയിപ്പോള്‍ ടെസ്റ്റു ചെയ്തുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്താളുകളില്‍ വായിക്കാം.

മാരുതി എസ് ക്രോസ്സിന് പൂഷോ ഡീസല്‍ എന്‍ജിന്‍

മാരുതി സുസൂക്കിയുടെ എസ്എക്‌സ്4 എസ് ക്രോസ് മോഡലില്‍ ഘടിപ്പിക്കുവാനാണ് ഈ എന്‍ജിന്‍ കൊണ്ടുവരുന്നതെന്നാണ് അറിവ്. എക്‌സ്എക്‌സ്4 എസ് ക്രോസ്സിൻറെ ഉൽപാദനത്തോടടുത്ത മോഡൽ ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

മാരുതി എസ് ക്രോസ്സിന് പൂഷോ ഡീസല്‍ എന്‍ജിന്‍

നിലവില്‍ എസ് ക്രോസ് ലഭ്യമായ വിപണികളിലെല്ലാം ഡീസല്‍ എന്‍ജിനുകളോടെ ലഭ്യമാണ്. 1.6 ലിറ്റര്‍ ശേഷിയുള്ള ഈ എന്‍ജിനുകള്‍ ഫിയറ്റില്‍ നിന്നാണ് സോഴ്‌സ് ചെയ്യുന്നത്. ഇന്ത്യയില്‍ ഈ വഴിക്കു നീങ്ങാന്‍ മാരുതി തയ്യാറല്ല എന്നാണറിയുന്നത്. 1.3 ലിറ്ററിന്റെ മറ്റൊരെന്‍ജിന്‍ മാരുതി ഫിയറ്റില്‍ നിന്ന് നിലവില്‍ വാങ്ങുന്നുണ്ട്. ഈ എന്‍ജിന്‍ പക്ഷേ എസ് ക്രോസ്സില്‍ ഉപയോഗിക്കുന്നത് തന്ത്രപരമായിരിക്കില്ല.

മാരുതി എസ് ക്രോസ്സിന് പൂഷോ ഡീസല്‍ എന്‍ജിന്‍

4.3 മീറ്റര്‍ നീളമുള്ള എസ് ക്രോസ്സിന് ചെറുകാറുകള്‍ക്കുള്ള നികുതിയിളവിന് അര്‍ഹമാകില്ല ഇന്ത്യയില്‍. ഈ നിലയ്ക്ക് ചെറിയ എന്‍ജിന്‍ ഉപയോഗിക്കേണ്ട കാര്യവും വരുന്നില്ല. കുറെക്കൂടി കരുത്തുറ്റ എന്‍ജിനോടെ, കുറെക്കൂടി ഉയര്‍ന്ന ഒരു ഉപഭോക്തൃസമൂഹത്തെ അഭിസംബോധന ചെയ്യാന്‍ മാരുതിക്ക് സാധിക്കും.

മാരുതി എസ് ക്രോസ്സിന് പൂഷോ ഡീസല്‍ എന്‍ജിന്‍

പൂഷോയുടെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ 110 കുതിരശക്തിയുള്ള പതിപ്പ് ലഭ്യമാണ്. ഈ പതിപ്പായിരിക്കും എസ് ക്രോസ്സില്‍ ഘടിപ്പിക്കുക.

Most Read Articles

Malayalam
English summary
Maruti could source 1.6-liter diesel engines from Peugeot.
Story first published: Monday, May 5, 2014, 19:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X