മാരുതി വില്‍പന എക്കാലത്തെയും ഉയരത്തില്‍

Written By:

മാരുതി സുസൂക്കി കാറുകളുടെ വില്‍പന വന്‍തോതില്‍ ഉയര്‍ന്നു. കമ്പനിയുടെ എക്കാലത്തെയും മികച്ച വില്‍പനാനിരക്കായി ജൂണ്‍ മാസത്തിലെ വില്‍പന വിശേഷിപ്പിക്കപ്പെടുന്നു. മൊത്തം 1,12,773 വാഹനങ്ങളാണ് കഴിഞ്ഞമാസം മാരുതി വിറ്റത്.

2013 ജൂലൈ മാസത്തില്‍ മാരുതി സുസൂക്കി ആകെ വിറ്റഴിച്ചത് 84,455 വാഹനങ്ങളായിരുന്നു. നടപ്പുവര്‍ഷം ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ ആഭ്യന്തരവിപണിയിലെ വില്‍പന മാത്രം 31.1 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

Maruti Suzuki At An All Time High With June Sales

ആഭ്യന്തര വിപണിയില്‍ 1,00,964 വാഹനങ്ങളാണ് മാരുതി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പന 77,002 യൂണിറ്റായിരുന്നു.

സെലെരിയോ പോലുള്ള ചില വാഹനങ്ങള്‍ യൂറോപ്പ് അടക്കമുള്ള വിപണികളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട് മാരുതി സുസൂക്കി. ജൂണ്‍ മാസത്തിലെ മൊത്തം കയറ്റുമതി 11,809 വാഹനങ്ങളാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 7,453 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്.

മാരുതിയുടെ ഓമ്‌നി, ഈക്കോ എന്നീ മോഡലുകളുടെ വില്‍പന 42.5 ശതമാനം കണ്ട് വളര്‍ന്നിട്ടുണ്ട് കഴിഞ്ഞമാസം. രണ്ടു വാഹനത്തിന്റെയും 9,738 മോഡലുകളാണ് മാരുതി വിറ്റഴിച്ചത്. ജിപ്‌സി, ഗ്രാന്‍ഡ് വിറ്റാര, എര്‍റ്റിഗ എന്നീ വാഹനങ്ങളുടെ മൊത്തം വില്‍പന ജൂണ്‍ മാസത്തില്‍ 5,003 യൂണിറ്റാണ്. ഇവയില്‍ ഗ്രാന്‍ഡ് വിറ്റാര, ജിപ്‌സി എന്നിവയ്ക്ക് വളരെ കുറഞ്ഞ വില്‍പനയാണുള്ളത്. തന്നിട്ടുള്ള സംഖ്യയില്‍ വലിയ പങ്കും എര്‍റ്റിഗയുടേതാണ്.

മാരുതിയുടെ കിസാഷി സെഡാന് കാര്യമായ വില്‍പനയൊന്നുമുണ്ടായിട്ടില്ല. നിലവില്‍ ഉല്‍പാദനം നിറുത്തിയ എസ്എക്‌സ്4 സെഡാന്റെ സ്റ്റോക്കുള്ള പതിപ്പുകള്‍ വിറ്റഴിക്കുന്നുണ്ട്. കഴിഞ്ഞമാസം മൊത്തം 322 എസ്എക്‌സ്4-കള്‍ വിറ്റുപോയി.

കൂടുതല്‍... #maruti #sales #മാരുതി
English summary
Japanese automobile giant and India's largest selling car manufacturer Maruti Suzuki has recorded an increase in sales.
Story first published: Monday, July 7, 2014, 10:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark