മാരുതി സുസൂക്കി സ്വിഫ്റ്റ് ക്രാഷ് ടെസ്റ്റ് കാണാം

By Santheep

മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ക്രാഷ് ടെസ്റ്റ് ഫലം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ മാരുതി സ്വിഫ്റ്റ് പൂജ്യം റേറ്റിങ് സ്വന്തമാക്കിയിരുന്നു. ഇതിലും മോശപ്പെട്ട പ്രകടനം നടത്തിയ ഗോ ഹാച്ച്ബാക്കിനെ തിരിച്ചുവിളിക്കണമെന്നാണ് ഗ്ലോബല്‍ എന്‍സിഎപി നിസ്സാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ കാറുകളിലെ സുരക്ഷിതത്വം: ഒരു ചര്‍ച്ച

മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ സുരക്ഷതത്വം കൂട്ടാന്‍ എയര്‍ബാഗിന് സാധിക്കുമെന്നാണ് ക്രാഷ് ടെസ്റ്റ് നടത്തിയവരുടെ വിലയിരുത്തല്‍. ഇക്കാര്യം വീഡിയോ കണ്ടാല്‍ ഏറെക്കുറെ ബോധ്യമാവുകയും ചെയ്യും. ടൊയോട്ട ഇതിനകം തന്നെ തങ്ങളുടെ എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേഡായി എയര്‍ബാഗ് നല്‍കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരമൊരു തീരുമാനം മാരുതിയെപ്പോലൊരു കമ്പനിയില്‍ നിന്നും വരുമോ എന്നാണ് ഇപ്പോള്‍ വിപണി ഉറ്റുനോക്കുന്നത്.

വോള്യം വിപണിയില്‍ മാരുതിക്കുള്ള ഇന്നത്തെ സ്ഥാനം ആള്‍ട്ടോ അടക്കമുള്ള കാറുകളുടെ പിന്‍ബലത്തിലാണ് നില്‍ക്കുന്നത്. ഈ കാറുകളില്‍ സുരക്ഷാപരമായ വിട്ടുവീഴ്ചകളുള്ളതുമാണ്. എല്ലാ സുരക്ഷാ സന്നാഹങ്ങളും ഘടിപ്പിച്ച് കാര്‍ നിരത്തിലിറക്കാന്‍ തയ്യാറാവുകയാണ് മാരുതിയെങ്കില്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാകുമോ എന്നതാണ് ചോദ്യം. ഉപഭോക്താക്കളുടെ സാമ്പത്തികനില, മനോഭാവം തുടങ്ങിയവയെല്ലാം ഇവിടെ പരിഗണനയ്‌ക്കെടുക്കേണ്ടതുണ്ട്.

താഴെ മാരുതി സുസൂക്കി സ്വിഫ്റ്റ് ക്രാഷ് ടെസ്റ്റ് കാണാം.

<iframe width="600" height="450" src="//www.youtube.com/embed/PNUPHflTrRA?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Here is the video of the Maruti Suzuki crash test conducted by Global New Car Assessment Program.
Story first published: Saturday, November 8, 2014, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X