മാരുതി റിറ്റ്‌സ് എലേറ്റ് എഡിഷന്‍ വിപണിയില്‍

Written By:

മാരുതി സുസൂക്കി റിറ്റ്‌സ് ഹാച്ച്ബാക്ക് മോഡലിന് ഒരു പ്രത്യേക പതിപ്പ് വിപണിയിലെത്തി. എലേറ്റ് എന്ന പേരിലാണ് ഈ പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്. നിരവധി അധിക സന്നാഹങ്ങളോടെയാണ് എലേറ്റ് പതിപ്പ് വിപണിയിലെത്തുന്നത്.

റിറ്റ്‌സ് എലേറ്റ് എഡിഷന് വില സാധാരണ പതിപ്പിനെക്കാള്‍ 19,990 രൂപ കൂടും. റിറ്റ്‌സിന്റെ മിഡ് ലെവല്‍ വേരിയന്റുകളായ വിഎക്‌സ്‌ഐ, വിഡിഐ വേരിയന്റുകളിലാണ് എലേറ്റ് പതിപ്പ് ലഭ്യമാവുക. ഓറഞ്ച് നിറത്തിലുള്ള ഗ്രാഫിക് പണികളാണ് എലേറ്റ് എഡിഷനെ പുറമെനിന്നുള്ള മോട്ടത്തില്‍ മറ്റു പതിപ്പുകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന പ്രധാന ഘടകം. എലേറ്റ് എന്ന ബാഡ്ജും പലയിടങ്ങളിലായി കാണാം.

മാരുതി റിറ്റ്‌സ് എലേറ്റ് എഡിഷന്‍ വിപണിയില്‍

വായിക്കുവാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

ഇന്റീരിയര്‍ മാറ്റങ്ങള്‍

ഇന്റീരിയര്‍ മാറ്റങ്ങള്‍

വര്‍ണാഭമായ ഇന്റീരിയറില്‍ നെക്ക് സപ്പോര്‍ട്ട്, സ്റ്റീയറിങ് വീല്‍ കവര്‍, മനോഹരമായ ലൈറ്റിങ് സന്നാഹം, മികവുറ്റ സ്പീക്കറുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ കാണാം.

മ്യൂസിക് സിസ്റ്റം

മ്യൂസിക് സിസ്റ്റം

യുഎസ്ബി, സിഡി, ഓക്‌സ് പോര്‍ട്ടുകളോടുകൂടിയ 2 ഡിന്‍ മ്യൂസിക് സിസ്റ്റം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.

സീറ്റ് കവറുകള്‍

സീറ്റ് കവറുകള്‍

ആകര്‍ഷകമായ ഡിസൈനിലും വര്‍ണപദ്ധതിയിലും വരുന്ന സീറ്റ് കവറുകളാണ് മറ്റൊരു പ്രത്യേകത.

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍

ഡിജിറ്റല്‍ ഡിസ്‌പ്ലേയോടുകൂടിയ റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകളാണ് എലേറ്റ് എഡിഷനിലെ മറ്റൊരു പ്രത്യേകത. സൗണ്ട് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കാനും സജ്ജമാണ് ഈ സിസ്റ്റം.

ബ്ലൂടൂത്ത് കിറ്റ്

ബ്ലൂടൂത്ത് കിറ്റ്

റിറ്റ്‌സ് എലേറ്റ് എഡിഷനില്‍ ഒരു ബ്ലൂടൂത്ത് കിറ്റ് നല്‍കിയിട്ടുണ്ട്.

ബോഡി ഗ്രാഫിക്‌സ്

ബോഡി ഗ്രാഫിക്‌സ്

ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സാണ് വാഹനത്തിന്റെ പുറംഭാഗത്തിന് വ്യതിരിക്തത നല്‍കുന്നത്.

ഡോര്‍ വൈസറുകള്‍

ഡോര്‍ വൈസറുകള്‍

മികച്ച ഗുണനിലവാരത്തിലുള്ള ഡോര്‍ വൈസറുകള്‍ ഘടിപ്പിച്ചിരിക്കുന്നു റിറ്റ്‌സ് എലേറ്റ് എഡിഷനില്‍.

ഫ്‌ലോര്‍ മാറ്റ്

ഫ്‌ലോര്‍ മാറ്റ്

ഗുണനിലവാരമേറിയ ഫ്‌ലോര്‍ മാറ്റുകള്‍ നല്‍കിയിട്ടുണ്ട് വാഹനത്തില്‍.

മള്‍ടിപര്‍പസ് ബാഗ്

മള്‍ടിപര്‍പസ് ബാഗ്

കീ, പഴ്‌സ് തുടങ്ങിയവ സൂക്ഷിക്കാനുതകുന്ന ഒരു ബാഗ് റിറ്റ്‌സ് എലേറ്റിനകത്തുണ്ട്.

English summary
Maruti Suzuki has just introduced a special edition model of Ritz. Through the Elate Edition, the Ritz gets additional features on the inside with visual highlights on the outside.
Story first published: Tuesday, July 15, 2014, 16:25 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark