മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ പുതിയ രൂപം ദീപാവലിക്കു ശേഷം

Written By:

മാരുതി സുസൂക്കി സ്വിഫ്റ്റ് മോഡല്‍ പുതുക്കലിന് തയ്യാറാവുന്നു. ദീപാവലിക്കാലത്ത് പുതുക്കിയ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്ത്യന്‍ നിരത്തിലിറങ്ങുമെന്നാണറിയുന്നത്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വാഹനങ്ങളിലൊന്നാണിത്.

ഉത്സവസീസണു മുമ്പുതന്നെ പുതുക്കിയ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള തത്രപ്പാടിലാണ് കാര്‍നിര്‍മാതാക്കള്‍. നിരവധി ലോഞ്ചുകളും സംഭവിക്കാനിരിക്കുന്നു. അതെസമയം സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പുതുക്കല്‍ ദീപാവലിക്ക് ശേഷമായിരിക്കും പുറത്തിറങ്ങുക. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ ലോഞ്ച് 2015ലേക്ക് നീളില്ല.

Maruti Suzuki Launching Refreshed Swift Post Festive Season

നിലവിലുള്ളഥിനെക്കാള്‍ പ്രീമിയം നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഘടിപ്പിച്ചായിരിക്കും മാരുതി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ എത്തിച്ചേരുക. യൂറോപ്പില്‍ ഇതിനകം തന്നെ ഈ പതിപ്പ് എത്തിയിട്ടുണ്ട്. ഇതില്‍നിന്ന് കടംകൊള്ളുന്ന നിരവധി ഡിസൈന്‍ മാറ്റങ്ങള്‍ വാഹനത്തില്‍ കാണാന്‍ കഴിഞ്ഞേക്കും.

സ്വിഫ്റ്റ് മോഡലിന് ഓട്ടോമാറ്റിക്/സെമിഓട്ടോമാറ്റിക് പതിപ്പ് ഇത്തവണ വിപണിയിലെത്തിക്കുമോ എന്നാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. സെലെരിയോ ഹാച്ച്ബാക്കിന്റെ സെമി ഓട്ടോമാറ്റിക് പതിപ്പിന്റെ വന്‍വിജയം മാരുതിയെ ഈ വഴിക്ക് ചിന്തിപ്പിക്കാനിടയുണ്ടെന്നാണ് കേള്‍ക്കുന്നത്.

പുതുക്കിയ സ്വിഫ്റ്റില്‍ സൗന്ദര്യപരമായ മാറ്റങ്ങള്‍ നിരവധിയുണ്ടെങ്കിലും സാങ്കേതികതലത്തില്‍ കാര്യമായൊന്നിനും മുതിര്‍ന്നിട്ടില്ല മാരുതി. നിലവിലുള്ള അതേ എന്‍ജിനുകള്‍ ഘടിപ്പിച്ചുതന്നെ വാഹനം നിരത്തിലെത്തും.

English summary
Maruti Suzuki has opted to launch its 2014 refreshed Swift post the festive season in India.
Story first published: Monday, August 4, 2014, 16:12 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark