2014 മാരുതി സുസൂക്കി സ്വിഫ്റ്റ് വിലകള്‍ ലീക്കായി

Written By:

മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പുതുക്കിയ പതിപ്പ് നടപ്പുമാസത്തിലോ നവംബര്‍ മാസം ആദ്യത്തിലോ വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിനകം തന്നെ വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 10,000 രൂപയാണ് അഡ്വാന്‍സ്.

വാഹനത്തിന്റെ വിലകള്‍ ലീക്കടിച്ചു കിട്ടിയതാണ് പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള പുതിയ വാര്‍ത്ത. വിലവിവരങ്ങള്‍ താഴെ താളുകളില്‍.

2014 മാരുതി സുസൂക്കി സ്വിഫ്റ്റ് വിലകള്‍ ലീക്കായി

ചിത്രങ്ങളിലൂടെ നീങ്ങുക.

2014 മാരുതി സുസൂക്കി സ്വിഫ്റ്റ് വിലകള്‍ ലീക്കായി

4.42 ലക്ഷത്തിലായിരിക്കും പുതുക്കിയ സ്വിഫ്റ്റിന്റെ വില തുടങ്ങുകയെന്ന് അറിയുന്നു. 6.95 ലക്ഷത്തില്‍ വില അവസാനിക്കും. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരമാണിത്.

ലീക്കായ വിലനിലവാരം

ലീക്കായ വിലനിലവാരം

LXi - 4.42 ലക്ഷം

LXi (O) - 4.49 ലക്ഷം

VXi - 5.08 ലക്ഷം

ZXi - 5.90 ലക്ഷം

LDi - 5.56 ലക്ഷം

VDi - 5.99 ലക്ഷം

ZDi - 6.95 ലക്ഷം

നിലവിലെ വില

നിലവിലെ വില

LXi - 4.42 ലക്ഷം

VXi - 4.91 ലക്ഷം

ZXi - 5.66 ലക്ഷം

LDi - 5.46 ലക്ഷം

VDi - 5.79 ലക്ഷം

ZDi - 6.71 ലക്ഷം

2014 മാരുതി സുസൂക്കി സ്വിഫ്റ്റ് വിലകള്‍ ലീക്കായി

പഴയതും പുതിയതുമായ സ്വിഫ്റ്റുകളുടെ തുടക്കവിലകള്‍ ഒന്നാണെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള വേരിയന്റുകളില്‍ 10,000 മുതല്‍ 24,000 വരെ വര്‍ധന കാണുന്നുണ്ട്.

2014 മാരുതി സുസൂക്കി സ്വിഫ്റ്റ് വിലകള്‍ ലീക്കായി

വിലവര്‍ധന വരുന്നതിനു കാരണം അധിമായി ചേര്‍ത്തിട്ടുള്ള ഫീച്ചറുകളാണ്. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍, ഇലക്ട്രികമായി ക്രമീകരിക്കാവുന്ന ഔട്‌സൈഡ് മിററുകള്‍, കീലെസ്സ് എന്‍ട്രി, എന്‍ജിന്‍ പുഷ് സ്റ്റാര്‍ട് ബട്ടണ്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, എബിഎസ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വിവിധ വേരിയന്റുകളില്‍ വരുന്നു.

2014 മാരുതി സുസൂക്കി സ്വിഫ്റ്റ് വിലകള്‍ ലീക്കായി

എന്‍ജിനുകളില്‍ മാറ്റമൊന്നുമില്ല. 1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും 1.3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനും വാഹനത്തില്‍ സേവനം തുടരും. പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 20.4 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത് 25.2 കിലോമീറ്റര്‍ മൈലേജാണ്.

English summary
Now the price of new Maruti Swift is supposedly leaked.
Story first published: Friday, October 24, 2014, 12:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark