ഇറ്റാലിയന്‍ പടക്കപ്പലില്‍ മസെരാട്ടിയുടെ അബൂദാബി ലോഞ്ച്

കച്ചവടം രാഷ്ട്രീയവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ഒരു പരിപാടിയാണ്. എന്നാല്‍, അത് ഏറ്റവും പ്രകടനപരത കൈവരിക്കുന്നത് ഇറ്റാലിയന്‍ കാര്‍ കമ്പനികളുടെ കച്ചവടരീതികളിലാണ്. പരവെടിക്കാരായ രണ്ട് നാവികരെ ഇന്ത്യ പിടിച്ചുവെച്ചതിന്റെ കുണ്ഠിതം ഫെരാരി പ്രകടിപ്പിച്ചത് തങ്ങളുടെ ഫോര്‍മുല വണ്‍ കാറുകളില്‍ ഇറ്റാലിയന്‍ നേവിയുടെ പതാക പാറിച്ചിട്ടായിരുന്നു. ഇന്ത്യയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെച്ചാണ് സംഭവം നടന്നത് എന്നതുമോര്‍ക്കണം.

പോയിപ്പോയി ഇവന്മാരിപ്പോള്‍ നേവിക്കാരുടെ കപ്പലില്‍ നിന്ന് ഇറങ്ങില്ല എന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ലംബോര്‍ഗിനി വെനിനോയുടെ അവതരണം നടന്നത് അബൂദാബിയില്‍ നങ്കൂരമിട്ടു കിടന്ന ഒരു ഇറ്റാലിയന്‍ പടക്കപ്പലിലായിരുന്നു. ഇപ്പോഴിതാ, മസെരാട്ടിയും ഇതേ വഴിയിലേക്ക് എത്തിയിരിക്കുന്നു.

വിമാനവാഹിനിക്കപ്പലിൽ മസെരാട്ടിയുടെ ലോഞ്ച്

ഇറ്റാലിയന്‍ എയര്‍ക്രാഫ്റ്റ് കാരിയറായ നേവ് കവോറിന്റെ മുകള്‍ത്തട്ടില്‍ വെച്ചായിരുന്നു മസെരാട്ടി വപാഹനങ്ങളുടെ അവതരണം നടന്നത്.

വിമാനവാഹിനിക്കപ്പലിൽ മസെരാട്ടിയുടെ ലോഞ്ച്

ക്വോട്രോപോര്‍ട്ട്, ഘിബ്‌ലി, ഗ്രാന്‍ടൂറിസ്‌മോ, ഗ്രാന്‍കാബ്രിയോ എന്നീ മോഡലുകളുടെ 2014 പതിപ്പുകള്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍ അണിനിരന്നു. ഈ എയര്‍ക്രാഫ്റ്റ് കാരിയര്‍ യുഎഇ സന്ദര്‍ശനത്തിനെത്തിയതാണെന്നറിയുന്നു.

വിമാനവാഹിനിക്കപ്പലിൽ മസെരാട്ടിയുടെ ലോഞ്ച്

മസെരാട്ടി സ്ഥാപിതമായി നൂറു വര്‍ഷം തികയുകയാണ് 2014ല്‍. യുഎഇയില്‍ ഈ നാല് മോഡലുകളും ഒരുമിച്ച് വില്‍പനയ്‌ക്കെത്തും. ഇത് മസെരാട്ടിക്ക് നൂറു വയസ്സായതിന്റെ സന്തോഷമാണ്. മറ്റൊരിടത്തും മസെരാട്ടി ഇങ്ങനെ ആക്രമണപരമായി പ്രവേശിച്ചിട്ടില്ല.

വിമാനവാഹിനിക്കപ്പലിൽ മസെരാട്ടിയുടെ ലോഞ്ച്

'സാധാരണത്വത്തിന് തീര്‍ത്തും വിപരീതം' എന്ന, മസരാട്ടിയുടെ പുതിയ ബ്രാന്‍ഡ് ആപ്തവാക്യത്തെ പ്രഖ്യാപിക്കുകയായിരുന്നു കപ്പലില്‍ വെച്ച് അവതരണം നടത്തിയതിന്റെ ഉദ്ദേശ്യം.

Most Read Articles

Malayalam
English summary
Italian luxury car manufacturer Maserati unveiled its full model range - Quattroporte, Ghibli, GranTurismo and GranCabrio - on the deck of the flagship Italian aircraft carrier Nave Cavour
Story first published: Tuesday, January 7, 2014, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X