മസെരാട്ടിയുടെ 'ഭാവിസങ്കല്‍പം' ജനീവയിലേക്ക്

Written By:

തിങ്കളാഴ്ച (മാര്‍ച്ച് 3) തുടങ്ങാനിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയിലേക്ക് മസെരാട്ടിയുടെ ഒരു പ്രത്യേക പതിപ്പും ഒരു കണ്‍സെപ്റ്റ് കാറും ഒരുങ്ങുന്നു. ഫിയറ്റ്-ക്രൈസ്‌ലര്‍ ബ്രാന്‍ഡിനു കീഴിലുള്ള ഈ ആഡംബര കാര്‍ ബ്രാന്‍ഡ് ഒരുക്കിയ പ്രത്യേക പതിപ്പ് മോഡല്‍ ചിത്രങ്ങള്‍ ഇതിനകം തന്നെ വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍, പുതിയ കണ്‍സെപ്റ്റിനെപ്പറ്റി കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല.

ക്വാട്രാപോര്‍ട് എര്‍മെനെജില്‍ഡോ സെഗ്ന എന്ന ലിമിറ്റഡ് എഡിഷന്‍ ജനീവയിലെത്തുന്ന ഇറ്റാലിയന്‍ മോഡലുകളില്‍ ഏറ്റവും ആകര്‍ഷകമായ മോഡലായിരിക്കും. ഈ കാറിനൊപ്പം കണ്‍സെപ്റ്റിനെക്കൂടി കാണുവാന്‍ ലോക ഓട്ടോമൊബൈല്‍ രംഗം ജനീവയിലേക്ക് ഉറ്റുനോക്കുകയാണ്.

കണ്‍സെപ്റ്റിനെക്കുറിച്ച് അറിവായിട്ടുള്ള ഒരു കാര്യം അതിന്റെ എണ്ണത്തെക്കുറിച്ചുള്ളതാണ്. 100 മോഡലുകള്‍ മാത്രമായിരിക്കും വിപണി പിടിക്കുക. മസെരാട്ടിയുടെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത് സംഭവിക്കുക.

അടുത്ത ഒരു നൂറ്റാണ്ടില്‍ മസെരാട്ടി വാഹനങ്ങള്‍ എങ്ങനെയിരിക്കുമെന്നതിലേക്ക് ഒരു ചൂണ്ടുപലകയായിരിക്കും ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കുന്ന പുതിയ കണ്‍സെപ്റ്റ്. ഊഹിക്കപ്പെടുന്നതു പ്രകാരം പുതിയ കണ്‍സെപ്റ്റ് ഗ്രാന്‍ടൂറിസ്‌മോയെ ആധാരമാക്കിയുള്ളതായിരിക്കാനിടയുണ്ട്. എന്നാലിക്കാര്യം മസെരാട്ടി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

10914 ഡിസംബര്‍ ഒന്നാം തിയ്യതിയാണ് മസെരാട്ടി എന്ന പേരില്‍ ഒരു കട ഇറ്റലിയില്‍ തുറക്കുന്നത്. പിന്നീട് ലോകത്തിലെ ഏണ്ണം പറഞ്ഞ ആഡംബര ബ്രാന്‍ഡുകളിലൊന്നായി മസെരാട്ടി വളരുകയായിരുന്നു. 1993ലാണ് ഫിയറ്റ് ഈ കമ്പനിയെ ഏറ്റെടുത്തത്.

Cars താരതമ്യപ്പെടുത്തൂ

മസെരാട്ടി ക്വോട്രോപോര്‍ടെ
മസെരാട്ടി ക്വോട്രോപോര്‍ടെ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #maserati #മസെരാട്ടി
English summary
The Geneva Motor Show is a few days away and Maserati will be displaying their Special Edition as well as a Concept Car.
Story first published: Saturday, March 1, 2014, 14:30 [IST]
Please Wait while comments are loading...

Latest Photos