ജനീവ ലക്ഷ്യമാക്കി മസ്ദ കണ്‍സെപ്റ്റ്

Written By:

ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന മസ്ദ ഹാസുമി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രം പുറത്ത്.

മസ്ദ ഡെമിയോ കോംപാക്ട് വാഹനത്തിന് പകരക്കാരനായാണ് ഈ വാഹനം വരുന്നതെന്ന് അനൗദ്യോഗിക ഐതിഹ്യങ്ങള്‍ പറയുന്നു. 2007 മുതല്‍ വിപണിയിലുള്ള ഡെമിയോയ്ക്ക് ഇക്കണ്ടകാലമത്രയും കാര്യപ്പെട്ട പുതുക്കലുകള്‍ ലഭിച്ചിട്ടില്ല.

Mazda Hazumi Concept Unveiled

ചുവടുവെപ്പ്, മുളയിടല്‍ എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട് ഹാസുമി എന്ന വാക്കിന്. മസ്ദയുടെ വിഖ്യാതമായ കോഡോ ശില്‍പഭാഷയിലാണ് ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്.

ജനീവ മോട്ടോര്‍ ഷോയുടെ എണ്‍പത്തിനാലാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. മസ്ദയില്‍ നിന്ന് ഹാസുമി കണ്‍സെപ്റ്റിനെക്കൂടാതെ കുറച്ച് വാഹനങ്ങള്‍ക്കൂടി പ്രദര്‍ശനത്തിനുണ്ടാകും. മസ്ദ ഈയിടെ വികസിപ്പിച്ചെടുത്ത പുതിയ സ്‌കൈആക്ടിവ്-ഡി 1.5 ഡീസല്‍ എന്‍ജിനും ജനീവയിലെത്തും.

മസ്ദ എക്‌സ്5 എന്ന വിഖ്യാത മോഡലിന്റെ ഇരുപത്തഞ്ചാം ജന്മവാര്‍ഷികം ആഘോഷിച്ചുവരികയാണ് കമ്പനി. ജനീവ മോട്ടോര്‍ ഷോയില്‍ വാഹനത്തിന്റെ പ്രത്യേക പതിപ്പോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നാണ് കേള്‍ക്കുന്നത്.

English summary
Mazda will be unveiling a new concept car at the 84th Geneva Motor Show.
Story first published: Friday, February 21, 2014, 11:44 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark