കേരളത്തില്‍ മെഴ്‌സിഡിസ് ഓട്ടോ മെക്കാട്രോണിക്‌സ് കോഴ്‌സ്

കേരള സര്‍ക്കാരുമായി സഹകരിച്ച് മെഴ്‌സിഡിസ് ബെന്‍സ് തിരുവനന്തപുരത്ത് ഓട്ടോമോട്ടീവ് മെക്കാട്രോണിസില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സ് തുടങ്ങി. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലാണ് കോഴ്‌സ് തുടങ്ങിയിട്ടുള്ളത്. കോഴ്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. കെ മുരളീധരന്‍ എംഎല്‍എയും പരിപാടിയില്‍ സന്നിഹിതനായിരുന്നു.

പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിലാണ് കോഴ്‌സ് നടത്തുന്നത്. കോഴ്‌സിന്റെ വിശദാംശങ്ങള്‍ താഴെ അറിയാം.

അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ്

അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ്

മെഴ്‌സിഡിസ് ഇന്ത്യ ട്രെയിനിംഗ് സെന്ററില്‍ 2002 മുതല്‍ ഇതേ കോഴ്‌സ് നടത്തിവരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളജുകളുമായി സഹകരിച്ച് കോഴ്‌സിനെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുവാനും മെഴ്‌സിഡിസ് ശ്രമിക്കുന്നു. അത്യാധുനികമായ സന്നാഹങ്ങളോടെ നിര്‍മിക്കുന്ന മെഴ്‌സിഡിസ് കാറുകളില്‍ത്തന്നെ സമഗ്രപരിശീലനം നേടാന്‍ കഴിയും. ആഡംബരക്കാറുകളുടെ മെക്കാട്രോണിക്‌സ് പഠിക്കുവാന്‍ കേരളത്തിലിന്ന് ധാരാളം ഇടങ്ങളില്ല.

20 സീറ്റുകള്‍

20 സീറ്റുകള്‍

ഒരു വര്‍ഷത്തില്‍ 20 പേര്‍ക്കുമാത്രമാണ് പ്രവേശനം നല്‍കുന്നത്. ഇതിനായി ഒരു എന്‍ട്രന്‍സ് ടെസ്റ്റ് നടത്തും. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ ഇതേ കോഴ്‌സുകളുമായി ബന്ധപ്പെട്ട മറ്റു ഡിഗ്രികള്‍ എന്നിവയാണ് യോഗ്യതാമാനദണ്ഡം.

അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ്

1 വര്‍ഷത്തില്‍ 4 മൊഡ്യൂളുകളിലായിട്ടാണ് കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എമര്‍ജിംഗ് കേരള

എമര്‍ജിംഗ് കേരള

എമര്‍ജിംഗ് കേരളയുടെ ഭാഗമായാണ് ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജും മെഴ്‌സിഡിസ് ബെന്‍സും കരാറിലേര്‍പ്പെട്ടത്. കോഴ്‌സിന്റെ ആദ്യബാച്ച് മാര്‍ച്ച് 19ന് തുടങ്ങും. www.gecbh.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും പ്രോസ്‌പെക്ടസും അപേക്ഷാ ഫോറവും ഡൗണ്‍ലോഡ് ചെയ്യാം.

ദക്ഷിണേന്ത്യയില്‍ ഇതാദ്യം

ദക്ഷിണേന്ത്യയില്‍ ഇതാദ്യം

മെഴ്‌സിഡിസ് ബെന്‍സ് മഹാരാഷ്ട്രയിലും മറ്റും ഇത്തരം കോഴ്‌സുകള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഇതാദ്യമായാണ് മെര്‍ക് ഇത്തരമൊരു കോഴ്‌സ് തുടങ്ങുന്നത്. ഇന്ത്യയിലെ വളരെ വേഗം വളരുന്ന ആഡംബരക്കാര്‍ വിപണിക്ക് വിദഗ്ധത്തൊഴിലാളികളെ ഏറെ ആവശ്യമായി വരുന്നതായി മെഴ്‌സിഡിസ് ചൂണ്ടിക്കാട്ടുന്നു.

Most Read Articles

Malayalam
English summary
Mercedes-Benz India Introduces Advanced Diploma in Automotive Mechatronics in Kerala . This an academic Collaboration between Merc and the Govt. Engineering College, Barton Hill (GECBH), Thiruvananthapuram.
Story first published: Wednesday, January 29, 2014, 16:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X