ഏറ്റവും കരുത്തുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായി സിഎല്‍എ 45 എഎംജി

Written By:

മെഴ്‌സിഡിസ് ബെന്‍സിന്റെ സിഎല്‍എ 45 എഎംജി ചെറു സ്‌പോര്‍ട്‌സ് സെഡാന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 68.5 ലക്ഷം രൂപയാണ് ഈ വാഹനത്തിന് വില.

മെഴ്‌സിഡിസ് ബെന്‍സിന്റെ പെര്‍ഫോമന്‍സ് വിഭാഗമായ എഎംജിയില്‍ നിന്നാണ് ഈ വാഹനം വരുന്നത്. സ്‌പോര്‍ടിയായ ഡിസൈന്‍ സവിശേഷതകളും സാങ്കേതികതയും ചേര്‍ത്ത് വിപണിയിലെത്തുന്ന ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും കരുത്തേറിയ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

To Follow DriveSpark On Facebook, Click The Like Button
ഏറ്റവും കരുത്തുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായി സിഎല്‍എ 45 എഎംജി

ചിത്രങ്ങളിലൂടെ നീങ്ങുക.

ഏറ്റവും കരുത്തുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായി സിഎല്‍എ 45 എഎംജി

2 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍, ഡയറക്ട് ഇന്‍ജക്ഷന്‍ ടര്‍ബബോ പെട്രോള്‍ എന്‍ജിനാണ് മെഴ്‌സിഡിസ് സിഎല്‍എ 45 എഎംജി 4മാറ്റിക് ഡ്രൈവ് മോഡലിലുള്ളത്. 6000 ആര്‍പിഎമ്മില്‍ 355 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും. 2250-5000 ആര്‍പിഎമ്മില്‍ 450 എന്‍എം ആണ് ചക്രവീര്യം.

ഏറ്റവും കരുത്തുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായി സിഎല്‍എ 45 എഎംജി

നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ എന്‍ജിനാണിത്. ലോകത്തിലെ ഏറ്റവും കരുത്തേറിയ 4 സിലിണ്ടര്‍ എന്‍ജിനെന്ന ബഹുമതിയും ഈ 2 ലിറ്റര്‍ എന്‍ജിന് സ്വന്തമാണ്. 'ന്യൂ എന്‍ജിന്‍ 2014', '1.8 ലിറ്റര്‍ ടു 2.0 ലിറ്റര്‍' എന്നീ വിഭാഗങ്ങളില്‍ ഈ എന്‍ജിന്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഏറ്റവും കരുത്തുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായി സിഎല്‍എ 45 എഎംജി

മെഴ്‌സിഡിസ് ബെന്‍സ് സിഎല്‍എ 45 എഎംജി മോഡല്‍ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഈ 2 ഡോര്‍ മോഡല്‍ വിപണിയിലെ സമാന പ്രൊഫൈലുള്ള വാഹനങ്ങളായ ബിഎംഡബ്ല്യു സെഡ്4, പോഷെ ബോക്‌സ്റ്റര്‍, ഓഡി ടിടി എന്നീ മോഡലുകളുമായി എതിരിട്ടു നില്‍ക്കും.

ഏറ്റവും കരുത്തുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായി സിഎല്‍എ 45 എഎംജി

വാഹനത്തിന്റെ ഇന്റീരിയര്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് ഫിനിഷ് ചെയ്തിരിക്കുന്നു. വാഹനത്തിന്റെ സെന്‍ട്രല്‍ ഇന്‍ഫോമേഷന്‍ ഡിസ്‌പ്ലേ ഡ്രൈവര്‍മാര്‍ക്ക് മൂന്നു തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നു. വാം അപ്, സെറ്റ് അപ്, റേസ് എന്നിങ്ങെ. റേസ് ട്രാക്കില്‍ ഉപയോഗപ്രദമാകുന്നരാണ് റേസ് മോഡില്‍ ലഭിക്കുന്ന വിവരങ്ങള്‍.

ഏറ്റവും കരുത്തുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായി സിഎല്‍എ 45 എഎംജി

മെഴ്‌സിഡിസിന്റെ പ്രീ-സേഫ് സിസ്റ്റമാണ് വാഹനത്തിലുള്ളത്. ഈ സുരക്ഷാ സന്നാഹത്തില്‍ ഡൈനമിക് കര്‍വ് അസിസ്റ്റോടു കൂടിയ ഇഎസ്പി, ഏഴ് എയര്‍ബാഗുകള്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളുണ്ട്.

ഇന്നത്തെ വീഡിയോ:

രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

<iframe width="600" height="450" src="//www.youtube.com/embed/rMSL4WKT5Uc?rel=0" frameborder="0" allowfullscreen></iframe>
English summary
Mercedes-Benz has launched the CLA 45 AMG compact sports sedan in the country today.
Story first published: Tuesday, July 22, 2014, 16:36 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark