ഇന്ത്യയില്‍ മെഴ്‌സിഡിസ് ബെന്‍സ് മുന്നേറുന്നു

By Santheep

മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം തുടരുന്നു. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 16 ശതമാനം വില്‍പനാ വളര്‍ച്ചയാണ് മെഴ്‌സിഡിസ് നേടിയിട്ടുള്ളത്.

7,529 വാഹനങ്ങളാണ് ഇക്കാലയളവില്‍ കമ്പനി വിറ്റഴിച്ചത്. 2013 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മെഴ്‌സിഡിസ് വിറ്റഴിച്ചിരുന്നത് 6461 വാഹനങ്ങളാണ്.

Mercedes Benz Continues Its Strong Performance In India

2014ന്റെ അവസാനപാദം വരെയുള്ള വില്‍പന മികച്ചതായിരുന്നുവെന്ന് മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യ സിഇഒ എബര്‍ഹാഡ് കേണ്‍ വ്യക്തമാക്കി. കടുത്ത വിപണിസാഹചര്യത്തിലും മുന്നേറാന്‍ കഴിയുന്നുവെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന കാര്യമാണ്. വരുംമാസങ്ങളിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് ഉറപ്പുള്ളതായി അദ്ദേഹം പറഞ്ഞു.

എട്ട് പുതിയ കാറുകളാണ് മെഴ്‌സിഡിസില്‍ നിന്നും വിപണിയിലെത്തിയതെന്ന് എബര്‍ഹാഡ് കേണ്‍ ചൂണ്ടിക്കാട്ടി. ബ്രാന്‍ഡിനെ പുതിയ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി തങ്ങള്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചതായും മിക്കതും വിജയം കൈവരിച്ചതായും എബര്‍ഹാഡ് കേണ്‍ വ്യക്തമാക്കി.

അഞ്ച് പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കുവാന്‍ മെഴ്‌സിഡിസ്സിന് സാധിച്ചിട്ടുണ്ട് നടപ്പുവര്‍ഷം. ഒന്‍പതണ്ണം കൂടി അടുത്ത കുറച്ചു മാസങ്ങള്‍ക്കകം തുറക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #mercedes benz #മെർസിഡീസ്
English summary
The first three quarters of 2014 has been very satisfying for Mercedes-Benz given the tough market conditions the industry battled.
Story first published: Monday, October 6, 2014, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X