ബജറ്റ്: ബെന്‍സ് കാറുകളുടെ വില കുറഞ്ഞു

Written By:

ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശങ്ങളുടെ ആദ്യ പ്രതികരണം മെഴ്‌സിഡിസില്‍ നിന്ന് പുറത്തുവന്നു. കഴിഞ്ഞ ബജറ്റില്‍ കാറുകള്‍ക്കേര്‍പ്പെടുത്തിയിരുന്ന നികുതിനിരക്കുകള്‍ കുറയ്ക്കുന്നതായുള്ള പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയാണ് മെര്‍ക്കിന്റെ നടപടി.

നടപ്പുവര്‍ഷം മെഴ്‌സിഡിസിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ജനുവരി മാസത്തില്‍ ഇന്ത്യയില്‍ മെഴ്‌സിഡിസ് വില്‍പന 54 ശതമാനം കണ്ട് വളര്‍ന്നു. പുതിയ വിലകുറയ്ക്കല്‍ വിശദാംശങ്ങള്‍ താഴെ.

മെഴ്സിഡിസ് ബെൻസ് വിലകൾ കുറഞ്ഞു

സര്‍ക്കാരിന്റെ പുതിയ നടപടിയ സ്വാഗതം ചെയ്യുന്നതായി മെഴ്‌സിഡിസ് ഇന്ത്യ സിഇഒ എബെര്‍ഹാഡ് കേണ്‍ പറഞ്ഞു.

മെഴ്സിഡിസ് ബെൻസ് വിലകൾ കുറഞ്ഞു

മെഴ്‌സിഡിസിന്റെ സി ക്ലാസ് സെഡാന്‍ വില്‍ക്കുന്നത് 39.90 എക്‌സ്‌ഷോറൂം വിലയിലാണ്. ഇത് 39.35 ലക്ഷമാക്കി കുറച്ചിരിക്കുകയാണിപ്പോള്‍.

മെഴ്സിഡിസ് ബെൻസ് വിലകൾ കുറഞ്ഞു

മെഴ്‌സിഡിസ് ഇ ക്ലാസ് ഇനിമുതല്‍ 46.90 ലക്ഷത്തിന് വിപണിയില്‍ ലഭിക്കും. നേരത്തെയിത് 47.66 ലക്ഷമായിരുന്നു. ഇതും ദില്ലി എക്‌സ്‌ഷോറൂം നിരക്കാണ്.

മെഴ്സിഡിസ് ബെൻസ് വിലകൾ കുറഞ്ഞു

മെഴ്‌സിഡിസ് സിഎല്‍ ക്ലാസ്സിന് 74 ലക്ഷം രൂപയായിരുന്നു വില. ഇത് 72 ലക്ഷം രൂപയിലെത്തിയിട്ടുണ്ട്.

കൂടുതല്‍... #mercedes #മെഴ്സിഡസ്
English summary
The luxury car manufacturer Mercedes Benz has been the No.1 choice in India for the rich and famous. With the latest budget by the F.M. of India and announcement in cut of excise taxes. The German manufacturer wants to share its joy, by slashing prices of their cars.
Story first published: Tuesday, February 18, 2014, 20:00 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark