മെഴ്‌സിഡിസിന്റെ ബുള്ളറ്റ്പ്രൂഫ് എസ്600 ഗാര്‍ഡ് അവതരിച്ചു

Written By:

യാത്ര ചെയ്യവേ വെടികൊണ്ട് മരിക്കാന്‍ സാധ്യതയുള്ളവരോടൊപ്പമാണ് മെഴ്‌സിഡിസ്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മെഴ്‌സിഡിസ് തങ്ങളുടെ വിവിധ സെഗ്മെന്റിലെ കാറുകളില്‍ പ്രതിരോധ സന്നാഹങ്ങള്‍ ഘടിപ്പിച്ച് വില്‍ക്കുന്നുണ്ട്. ഇ, എം, ജി ക്ലാസ് വാഹനങ്ങള്‍ക്കെല്ലാം ഇത്തരം മോഡലുകളുണ്ട്. എസ് ക്ലാസ്സിന്റെ പ്രതിരോധ പതിപ്പിന്റെ പേരാണ് 'എസ്600 ഗാര്‍ഡ്.'

പ്രത്യേകമായി നിര്‍മിച്ച ഉരുക്കുകൊണ്ട് നിര്‍മിച്ച ബോഡി ഘടകഭാഗങ്ങളാണ് ഈ വാഹനത്തിന്റെ പ്രത്യേകതകളിലൊന്ന്. വെടിതടുക്കുന്ന പോളികാര്‍ബണേറ്റിന്റെ ഒരു പാളിയെക്കൂടാതെ പ്രത്യേകമായി നിര്‍മിച്ചെടുത്ത ഉറപ്പേറിയ ദ്രവ്യം കൊണ്ടുണ്ടാക്കിയ ഷീറ്റുകള്‍ ബോഡി പാനലുകള്‍ക്കുള്ളില്‍ ഘടിപ്പിച്ചിരിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
Mercedes-Benz Reveals Its Bulletproof S600

കാറിന്റെ ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള ഭാഗങ്ങളാണ് ഏറ്റവും അപകടസാധ്യതയുള്ളത്. ഇവിടങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയാണ് പുതിയ എസ്600 ഗാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. സ്‌ഫോടനങ്ങളില്‍ നിന്നും കാറിനെ സംരക്ഷിക്കുന്നതിനായി കരുത്തേറിയ പ്രതിരോധ സംവിധാനം കാറിനടയില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഒരു വി12 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 530 കുതിരശക്തിയും 830 എന്‍എം ചക്രവീര്യവും പകരാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്‍. വാഹനത്തിന് പോകാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്.

English summary
Mercedes offers the E, M, G and now the S-Class with armour. The S600 is the latest edition to the Guard range.
Story first published: Thursday, August 7, 2014, 12:59 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark