മെഴ്‌സിഡിസ് എസ് ക്ലാസ് ഡീസല്‍ ലോഞ്ച് ചെയ്തു

By Santheep

മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ്സിന്റെ ഡീസല്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 2014 എസ് ക്ലാസ്സിന്റെ എസ് 350 സിഡിഐ വേരിയന്റിന് വില പൂനെ എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 1.07 കോടി രൂപയാണ്.

3.0 ലിറ്റര്‍ ശേഷിയുള്ള വി6 എന്‍ജിന്‍ 3600 ആര്‍പിഎമ്മില്‍ 254 കുതിരകളുടെ കരുത്താണ് ഉല്‍പാദിപ്പിക്കുന്നത്. 1600-2400 ആര്‍പിഎമ്മില്‍ 620 ചക്രവീര്യമാണ് എസ് 350 സിഡിഐ എന്‍ജിനുള്ളത്.

Mercedes-Benz S-Class Diesel S 350 CDI Launched

എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ്. പിന്‍വീല്‍ ഡ്രൈവാണ് വാഹനം. എസ് 350 സിഡിഐ-യുടെ ഇന്ധനക്ഷമത ലിറ്ററിന് 16.6 കിലോമീറ്ററാണ്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6.8 സെക്കന്‍ഡ് നേരമാണ് എസ് 350 സിഡിഐ വേരിയന്റ് എടുക്കുക. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററെന്ന് ഇലക്ട്രികമായി നിജപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഇതില്‍ക്കൂടുതല്‍ വേഗത വാഹനങ്ങള്‍ക്കു നല്‍കുന്നത് അനുവദനീയമല്ല.

ഓഡിയുടെ 3.0 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച എ8 സെഡാന്‍ വേരിയന്റ്, ബിഎംഡബ്ല്യു 730ഡി, ജാഗ്വര്‍ എക്‌സ്‌ജെയുടെ 3 ലിറ്റര്‍ എന്‍ജിന്‍ ചേര്‍ത്ത പതിപ്പ് എന്നിവയോടാണ് മെഴ്‌സിഡിസ് എസ് 350 സിഡിഐ ഏല്‍ക്കേണ്ടത്.

നിരവധി അത്യാഡംബര സന്നാഹങ്ങളോടെയാണ് എസ് ക്ലാസ് ബേസ് വേരിയന്റായ എസ് 350 സിഡിഐ വിപണിയിലെത്തുന്നത്. 10 ഇഞ്ച് കളര്‍ ഡിസ്‌പ്ലേകള്‍ രണ്ടെണ്ണമുണ്ട് വാഹനത്തില്‍. ഇവയ്‌ക്കോരോന്നിനും വയര്‍ലെസ് ഹെഡ്‌ഫോണുകളും നല്‍കിയിരിക്കുന്നു. സീറ്റുകള്‍ക്ക് ഹോട്ട് സ്‌റ്റോണ്‍ മസ്സാജിങ് സവിശേഷത നല്‍കിയിട്ടുണ്ട്.

എയര്‍ സസ്‌പെന്‍ഷന്‍, ഇഎസ്പി, എട്ട് എയര്‍ബാഗുകള്‍, മെഴ്‌സിഡിസ് പ്രീസേഫ് സിസ്റ്റം, ഹോള്‍ഡ് ഫങ്ഷനോടു കൂടിയ അഡാപ്റ്റീവ് ബ്രേക്കുകള്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്.

മെഴ്‌സിഡിസ് എസ് ക്ലാസ് വിലകളും വിശദാംശങ്ങളും അറിയാന്‍ താഴെ ഞങ്ങളുടെ ഡാറ്റാബേസ് സന്ദര്‍ശിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #mercedes benz #മെർസിഡീസ്
English summary
Mercedes-Benz India has launched diesel variant of its flagship vehicle, the S-Class. The S 350 CDI variant of the 2014 S-Class comes with a price tag of INR 1.07 crore in Pune.
Story first published: Thursday, June 5, 2014, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X