മെഴ്‌സിഡിസ്സിന്റെ ഏറ്റവും വിലക്കുറവുള്ള സെഡാന്‍ വരുന്നു

Written By:

മെഴ്‌സിഡിസ് ബെന്‍സ് സിഎല്‍എ ചെറു സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അടുത്തവര്‍ഷം ലോഞ്ച് ചെയ്യുമെന്ന് ഊഹാപോഹങ്ങള്‍ വളറുന്നു. വിപണിയിലെത്തുകയാണെങ്കില്‍ മെഴ്‌സിഡിസ്സില്‍ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ സെഡാന്‍ മോഡലായി മാറും ഈ കാര്‍. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയുടെ 2014 എഡിഷനില്‍ ഈ കാറിനെ കാണിച്ച് ഇന്ത്യാക്കാരെ കൊതിപ്പിച്ചിരുന്നു മെര്‍ക്.

സിഎല്‍എം കോമ്പാക്ട് സെഡാന്‍ ഇന്ത്യയില്‍ പെട്രോള്‍ എന്‍ജിനും ഡീസല്‍ എന്‍ജിനും ഘടിപ്പിച്ച് എത്തുമെന്നാണ് പ്രതീക്ഷ.

181 കുതിരശക്തി പകരുന്ന 2.0 ലിറ്റര്‍ എന്‍ജിനായിരിക്കും വാഹനത്തിലുണ്ടാവുക. 300 എന്‍എം ചക്രവീര്യം പകരുന്നു ഈ എന്‍ജിന്‍.

ഡീസല്‍ എന്‍ജിന്‍ ശേഷി 2.2 ലിറ്ററാണ്. 135 കുതിരശക്തിയും 2ൃ300 എന്‍എം ചക്രവീര്യവും.

ഒരു 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് ഈ രണ്ട് എന്‍ജിനുകള്‍ക്കുമൊപ്പം ചേര്‍ക്കുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് സിസ്റ്റമായിരിക്കും സിഎല്‍എ ചെറുസെഡാനില്‍ ഉണ്ടായിരിക്കുക. ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തില്‍ ലഭിക്കില്ല.

എക്‌സ്‌ഷോറൂം നിരക്കുകള്‍ നാല്‍പത് ലക്ഷത്തിനും അമ്പത് ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ വാഹനത്തെ വിപണിയില്‍ കാണാനായേക്കും.

ഈയിടെയാണ് സിഎല്‍എയുടെ പെര്‍ഫോമന്‍സ് പതിപ്പായ സിഎല്‍എ45 മോഡല്‍ ഇന്ത്യയിലെത്തിയത്.

Cars താരതമ്യപ്പെടുത്തൂ

മെഴ്സിഡസ് ബെന്‍സ് സി ക്ലാസ്
മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #mercedes #news #മെഴ്‌സിഡസ്
English summary
Mercedes India Launching CLA Compact Sedan Early Next Year.
Story first published: Friday, December 19, 2014, 16:05 [IST]
Please Wait while comments are loading...

Latest Photos