'ഷൂമാക്കര്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരും!'

Written By:

മൈക്കേല്‍ ഷൂമാക്കറിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും എഫ്‌ഐഎ പ്രസിഡണ്ടുമായ ജീന്‍ ടോറ്റ് അറിയിക്കുന്നു. ഷൂമാക്കറിന്റെ നിലവിലെ ആരോഗ്യനിലയെപ്പറ്റി ധാരണയുള്ള ചുരുക്കം പേരിലൊരാളാണ് ജീന്‍.

കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ആല്‍പ്‌സ് മലനിരകളില്‍ സ്‌കീയിങ് നടത്തുന്നതിനിടെ സംഭവിച്ച അപകടത്തില്‍ ഷൂമാക്കറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങളോളം ഡോക്ടര്‍മാര്‍ അദ്ദേഹത്തെ 'നിര്‍ബന്ധിത നിദ്ര'യില്‍ കിടത്തുകയുണ്ടായി. ഈയിടെ കോമയില്‍ നിന്നുണര്‍ന്നത്തിയതിനു ശേഷം കുടുംബത്തോടൊപ്പം കഴിയുകയാണ് ഷൂമാക്കര്‍.

Michael Schumacher To Live A Relatively Normal Life Again

നിദ്രയില്‍ നിന്നുണരുന്നതോടെ ഷൂമാക്കര്‍ പഴയ ഷൂമാക്കറായി തിരിച്ചുവരണമെന്നില്ല എന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് 'ഏറെക്കുറെ സാധാരണജീവിതം' തിരിച്ചുകിട്ടുമെന്നാണ് ജീനിന്റെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമായിരിക്കുന്നു.

ഈ വെളിപ്പെടുത്തല്‍ ലോകത്തെമ്പാടുമുള്ള ഷൂമാക്കറിന്റെ ആരാധകരെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. ഷൂമാക്കര്‍ തന്റെ പൊതുജീവിതത്തിലേക്ക് അധികം താമസിക്കാതെ തന്നെ തിരിച്ചുവരുമെന്ന പ്രതീക്ഷ ആരാധകര്‍ക്ക് ഇപ്പോഴുണ്ട്.

ജനീവയിലാണ് ഷൂമാക്കര്‍ ഇപ്പോഴുള്ളത്.

കൂടുതല്‍... #michael schumacher #news
English summary
Jean Todt, FIA President and close friend of Schumacher, has revealed to the world that Michael may indeed be able to live a relatively normal life again.
Story first published: Wednesday, October 8, 2014, 8:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark