മിനിയുടെ ചരിത്രത്തിലെ ആദ്യ ട്രക്ക്

By Santheep

നിലനില്‍പാണ് പ്രശ്‌നം. ഒരേ ഡിസൈനില്‍, ഒരേ സാങ്കേതികതയില്‍, ഒരേ വിപണനശൈലിയില്‍ ദീര്‍ഘകാലം പോയിരുന്ന ഒരു കാലമുണ്ടായിരുന്നു കാര്‍ കമ്പനികള്‍ക്ക്. വര്‍ഷങ്ങള്‍ പിന്നിട്ടാല്‍ മാത്രമേ കാറുകളുടെ ഡിസൈനും സാങ്കേതികതയും മാറ്റാന്‍ കമ്പനികള്‍ തയ്യാറായിരുന്നുള്ളു; അല്ലെങ്കില്‍, അതേ ആവശ്യമുണ്ടായിരുന്നുള്ളൂ! ഒരു മോഡലിന് രണ്ടു വര്‍ഷത്തിനിടയില്‍ ഒരു മുഖം മിനുക്കലെങ്കിലും വരുന്ന കാലത്താണ് നമ്മുടെ ജീവിതം. ചില ഡിസൈന്‍ സെഗ്മെന്റുകളില്‍ അടിയുറച്ചു നിന്നിരുന്ന കാര്‍ കമ്പനികള്‍ മറ്റിടങ്ങളിലേക്കും ചേക്കേറുവാന്‍ തുടങ്ങിയതും ഈയടുത്തകാലത്തെ ട്രെന്‍ഡാണ്.

ആഡംബര സെഡാനുകള്‍ നിര്‍മിച്ച് ഇക്കണ്ടകാലമത്രയും ജീവിച്ച ബെന്‍ലെ ഇപ്പോള്‍ എസ്‌യുവി നിര്‍മിക്കുന്ന തിരക്കിലാണ്. റോള്‍സ് റോയ്‌സും ഇതേ പാതയില്‍ത്തന്നെയാണുള്ളത്.

ബ്രിട്ടിഷ് ബ്രാന്‍ഡായ മിനി പക്ഷേ, വളരെ നേരത്തെ തന്നെ വിവിധ ബോഡി ശൈലികള്‍ തങ്ങളുടെ കാറുകളില്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, ഈയിടെയായി മിനി ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മിനിയില്‍ നിന്നുള്ള ആദ്യത്തെ പിക്കപ്പ് ട്രക്ക് ഡിസൈന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ വഴിക്കുള്ള ഒടുവിലത്തെ വാര്‍ത്ത. മിനിയുടെ പിക്കപ്പ് ട്രക്ക് താഴെ കാണാം.

മിനിയുടെ ആദ്യത്തെ പിക്കപ്പ് ട്രക്ക്

മിനിയുടെ ആദ്യത്തെ പിക്കപ്പ് ട്രക്ക്

മിനി പിക്കപ്പ് ട്രക്കിന്റെ വിശദാംശങ്ങള്‍ വരും താളുകളില്‍

മിനിയുടെ ചരിത്രത്തിലെ ആദ്യ ട്രക്ക്

മിനി പേസ്മാന്‍ മോഡലിനെ ആധാരമാക്കിയാണ് ഈ പിക്കപ്പ് ട്രക്ക് നിര്‍മിച്ചിരിക്കുന്നത്. പേര്, മിനി പേസ്മാന്‍ അഡ്വഞ്ചര്‍. ബിഎംഡബ്ല്യുവില്‍ അപ്രന്റിസുമാരായ കുറെ യുവാക്കള്‍ ചേര്‍ന്നാണ് ഈ മോഡല്‍ നിര്‍മിക്കുന്നതിന് മുന്‍കൈയെടുത്തത്.

മിനിയുടെ ചരിത്രത്തിലെ ആദ്യ ട്രക്ക്

മിനി കൂപ്പര്‍ എസ് പേസ്മാന്റെ ആള്‍ വീല്‍ ഡ്രൈവര്‍ട്രെയിന്‍, എന്‍ജിന്‍ എന്നിവ പിക്കപ്പ് ട്രക്ക് മോഡലിലും ഉപയോഗിക്കുന്നു. 184 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്ന എന്‍ജിനാണിത്. രണ്ട് സീറ്റുകളാമ് വാഹനത്തിലുള്ളത്. റൂഫില്‍ സ്‌പെയര്‍ വീല്‍ ഘടിപ്പിച്ചിരിക്കുന്നത് കാണാം.

മിനിയുടെ ചരിത്രത്തിലെ ആദ്യ ട്രക്ക്

പേസ്മാന്റെ അടിസ്ഥാന ഡിസൈനില്‍ നിന്ന് കാര്യമായ വ്യതിചലനമൊന്നുമില്ല എന്നു കാണാം. ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിച്ചിട്ടുള്ളത് പിക്കപ്പ് ട്രക്കിന്റെ ശൈലിയിലേക്ക് വാഹനത്തെ മാറ്റുന്നതിനാണ്.

മിനിയുടെ ചരിത്രത്തിലെ ആദ്യ ട്രക്ക്

എയര്‍ ഇന്‍ടേക്ക് റൂഫിലേക്ക് ചേര്‍ത്തെടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. അഡ്വഞ്ചര്‍ ട്രിപ്പുകളില്‍ നദികള്‍ മുറിച്ചുകടക്കുന്നതിന് ഈ സംവിധാനം സഹായകമാകും.

മിനിയുടെ ചരിത്രത്തിലെ ആദ്യ ട്രക്ക്

റൂഫില്‍ എക്‌സ്ട്രാ ലൈറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഓഫ് റോഡിംഗിന് സഹായകമാകുന്ന വിധത്തില്‍ ഓഫ് റോഡ് ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ജംഗിള്‍ ഗ്രീന്‍ മെറ്റാലിക് പെയിന്റ് നല്‍കിയതും ശ്രദ്ധിക്കുക.

മിനിയുടെ ചരിത്രത്തിലെ ആദ്യ ട്രക്ക്

ഈ വാഹനം വന്‍തോതില്‍ ഉല്‍പാദിപ്പിക്കാന്‍ മിനിക്ക് പദ്ധതിയില്ല.

Most Read Articles

Malayalam
കൂടുതല്‍... #mini #truck #മിനി #ട്രക്ക്
English summary
Mini has experimented with almost every body style present. They have so far not yet developed a pickup vehicle. Now finally thanks to a group of interns Mini has their first pickup vehicle ready to flaunt.
Story first published: Monday, April 28, 2014, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X