മോര്‍ഗന്‍ പ്ലസ് 4, ഒരു ന്യൂ ജനറേഷന്‍ വിന്റേജ് കാര്‍

Posted By:

വിന്റേജ് കാറുകള്‍ നിരത്തുകളിലല്ല, മ്യൂസിയങ്ങളിലാണ് ഇടം പിടിക്കാറുള്ളത്. എന്നാല്‍, വിന്റേജ് ശൈലിയില്‍ പുറത്തിറങ്ങുന്ന ഒരു ആധുനികവാഹനമുണ്ട്. മ്യൂഗന്‍ പ്ലസ് 4 എന്ന ഈ കാര്‍ 1950ല്‍ നിര്‍മാണം തുടങ്ങിയപ്പോള്‍ സ്വീകരിച്ച അതേ ഡിസൈന്‍ ഇന്നും നിലനിര്‍ത്തുന്നു. ഈ റിട്രോ ശൈലിക്ക് വലിയ ആരാധകരുണ്ട് ലോകത്തെമ്പാടും.

ജനീവ മോട്ടോര്‍ ഷോയില്‍ മോര്‍ഗന്‍ പ്ലസ് 4ന്റെ 2014 പതിപ്പ് അവതരിപ്പിക്കപ്പെടുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. ഓട്ടോകാര്‍ യുകെയുടെ റിപ്പോര്‍ട്ട് പറയുന്നതു പ്രകാരം ഇന്നുവരെ നിര്‍മിച്ചതില്‍ വെച്ചേറ്റവും കരുത്തേറിയ പ്ലസ് 4 മോഡലായിരിക്കും 2014 പതിപ്പ്. മോര്‍ഗന്‍ പ്ലസ് 4നെയും മറ്റ് മോര്‍ഗന്‍ വാഹനങ്ങളെയും താഴെ പരിചയപ്പെടാം.

മോര്‍ഗന്‍ പ്ലസ്4

മോര്‍ഗന്‍ പ്ലസ്4

ഡിസൈന്‍ ശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ തന്നെ നിരവധി തവണ ഈ വാഹനം പുതുക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അവസാനം പുതിക്കിയത് 2005ലായിരുന്നു.

മോര്‍ഗന്‍ പ്ലസ്4

മോര്‍ഗന്‍ പ്ലസ്4

50ല്‍ തുടങ്ങിയ മോര്‍ഗന്‍ കാറുകളുടെ ഉല്‍പാദനം 1969ല്‍ ചില പ്രശ്‌നങ്ങള്‍ മൂലം അവസാനിക്കുകയുണ്ടായി. പിന്നീട്, 1985ല്‍ വീണ്ടും ഉല്‍പാദനം തുടങ്ങിയ 2000 വരെ നീണ്ടു ഈ യാത്ര. 2005ലാണ് മോര്‍ഗന്‍ കാറുകളുടെ മൂന്നാംവരവ് സംഭവിക്കുന്നത്.

മോര്‍ഗന്‍ പ്ലസ്4 സ്പോർട്

മോര്‍ഗന്‍ പ്ലസ്4 സ്പോർട്

ഫോഡില്‍ നിന്ന് സോഴ്‌സ് ചെയ്യുന്ന 1998സിസി ശേഷിയുള്ള ഡ്യുറാടെക് 4 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 145 കുതിരകളുടെ കരുത്തുണ്ട് ഈ എന്‍ജിന്. 190 എന്‍എം ചക്രവീര്യവും പകരുന്നു ഇവന്‍. മസ്ദയില്‍ നിന്ന് വാങ്ങിയ 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ വഴി എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കു പകരുന്നു.

മോർഗൻ എയ്റോ 8

മോർഗൻ എയ്റോ 8

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ മോര്‍ഗന്‍ പ്ലസ് 4 എടുക്കുന്നത് 7.5 സെക്കന്‍ഡാണ്. വാഹനത്തിന് മണിക്കൂറില്‍ പരമാവധി 190 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ സാധിക്കും. മോര്‍ഗന്‍ പ്ലസ് 4ന്റെ ഭാരം 877 കിലോഗ്രാം മാത്രമാണെന്നറിയുക.

മോർഗൻ 4 സീറ്റർ

മോർഗൻ 4 സീറ്റർ

റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം പുതിയ പ്ലസ് 4ല്‍ നിലവിലുള്ള എന്‍ജിന്‍ തന്നെയായിരിക്കും ഉപയോഗിക്കുക. കരുത്ത് വര്‍ധിപ്പിക്കാന്‍ ഒരു ടര്‍ബോചാര്‍ജര്‍ കൂടി ചേര്‍ക്കും.

English summary
Morgan Plus 4 is the Morgan Motor Company's largest vintage style car, which has mostly remained unchanged since its introduction back in 1950.
Story first published: Tuesday, March 4, 2014, 13:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark