ഓണ്‍ലൈനില്‍ നിറഞ്ഞുനിന്ന കാറുകള്‍

Posted By:

കേരളത്തിന്റെ വടക്കുഭാഗത്തു നിന്ന് തെക്കോട്ട് വിസിറ്റ് ചെയ്ത ഒരുത്തന്‍ അപ്രതീക്ഷിതമായ ഒരു ചോദ്യത്തിനു മുന്നില്‍ തെല്ല് പരുങ്ങിപ്പോയി. 'ലിസ്റ്റിലൊണ്ടോ?' എന്നായിരുന്നു ആ ചോദ്യം. വോട്ടര്‍ പട്ടികയായിരിക്കും ഉദ്ദേശിച്ചതെന്നു സമാധാനിച്ച് അയാളൊടുവില്‍ 'ഉണ്ടുണ്ട്' എന്നു പറഞ്ഞ് കഴിച്ചിലാവുകയായിരുന്നു. ഓരോ പ്രദേശവും അതിന്റെ കാലത്തോടു ചോദിക്കുന്ന ചോദ്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ പ്രാദേശികവ്യത്യാസമില്ലാതെ എല്ലാവരും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അവയിലൊന്നാണ് 'ഫേസ്ബുക്കിലുണ്ടോ?' എന്ന ചോദ്യം. ഓണ്‍ലൈനായി ആളെ കണ്ടില്ലെങ്കില്‍ ചത്തുപോയി എന്നുതന്നെ ആളുകള്‍ കരുതുന്ന കാലത്താണ് നമ്മുടെ ജീവിതം.

ഓണ്‍ലൈനായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഇത്രയൊക്കെ പരത്തി വിശദീകരിച്ചത് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട കാര്‍ ബ്രാന്‍ഡുകളെക്കുറിച്ച് പറയാനാണ്.

To Follow DriveSpark On Facebook, Click The Like Button
ഏറ്റവും പരാമര്‍ശിക്കപ്പെട്ട ബ്രാന്‍ഡ്

ഫെബ്രുവരി 2014 മാസത്തിലെ കണക്കുകളാണ് ശേഖരിച്ചിരിക്കുന്നത്. ബ്ലോഗ്‌വര്‍ക്‌സ് എന്ന സംഘടനയുടേതാണ് റിപ്പോര്‍ട്ട്. ക്ലിക്കിക്ലിക്കി നീങ്ങുക

ഏറ്റവും പരാമര്‍ശിക്കപ്പെട്ട ബ്രാന്‍ഡ്

ടൊയോട്ടയാണ് ഫെബ്രുവരി മാസത്തില്‍ ഏറ്റവുമധികം ഓണ്‍ലൈനില്‍ പരാമര്‍ശിക്കപ്പെട്ട പേര്. ഫോഡ്, മാരുതി സുസൂക്കി, ടാറ്റ മോട്ടോഴ്‌സ്, ഓഡി എന്നിവരാണ് പിന്നാലെ.

ബ്രാന്‍ഡ് വൈബ്രന്‍സി ഇന്‍ഡക്‌സ്

ബ്രാന്‍ഡ് വൈബ്രന്‍സി ഇന്‍ഡക്‌സ്

ബിഎംഡബ്ല്യു 3 ജിടിയാണ് ഈ ബഹുമതിക്ക് അര്‍ഹമായിരിക്കുന്നത്.

മന്ത്‌ലി സെന്റിമെന്റ്‌സ്

മന്ത്‌ലി സെന്റിമെന്റ്‌സ്

റിനോയുടെ ക്വിഡ് കണ്‍സെപ്റ്റിന് ഏറ്റവും കൂടുതല്‍ അനുകൂല പരാമര്‍ശങ്ങള്‍ കിട്ടിയതിന്റേ പേരില്‍ നല്‍കിയ ബഹുമതിയാണിത്.

എസ് യു വി

എസ് യു വി

മഹീന്ദ്ര സ്‌കോര്‍പിയോയാണ് എസ്‌യുവികളില്‍ മുന്നില്‍. ഹ്യൂണ്ടായ് സാന്റ ഫേ, സ്‌കോഡ യതിയുടെ പുതിയ രൂപം, ഷെവര്‍ലെ ആദ്ര കണ്‍സെപ്റ്റ് എന്നീ മോഡലുകളെല്ലാം ലിസ്റ്റിലുണ്ട്.

ചെറു ഹാച്ച്ബാക്ക്

ചെറു ഹാച്ച്ബാക്ക്

ടാറ്റ നാനോ, മാരുതി സുസൂക്കി സെലെരിയോ എന്നീ കാറുകല്‍ ഹാച്ച്ബാക്കുകളില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടവയാണം.

വലിയ ഹാച്ച്ബാക്ക്

വലിയ ഹാച്ച്ബാക്ക്

ടൊയോട്ട എട്യോസ് ക്രോസ് എന്ന പേരില്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട മോഡലാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ പരാമര്‍ശം കിട്ടിയ മോഡല്‍.

എക്‌സിക്യുട്ടീവ് സെഡാന്‍

എക്‌സിക്യുട്ടീവ് സെഡാന്‍

ടൊയോട്ട കൊറോള ആള്‍ടിസ് ആണ് ഈ വിഭാഗത്തില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട പേര്.

English summary
February was the month when the internet was dominated by auto related activities due to the Delhi Auto Expo 2014 that took place early in the month.
Story first published: Sunday, April 6, 2014, 7:16 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark