2014ല്‍ ഇന്ത്യാക്കാര്‍ തെരഞ്ഞ കാറുകളേത്?

Written By:

ആയുസ്സ് കുറയുന്നതിന്റെ ഭീതിയെ ആഘോഷമാക്കി മാറ്റാനുള്ള പ്രതിക്രിയാവാദികളുടെയും വിഘടനവാദികളുടെയും ശ്രമമാണ് പുതുവര്‍ഷം. എല്ലാ വര്‍ഷവും നടക്കുന്ന സംഗതിയാണ് ഈ പുതുവര്‍ഷമെങ്കിലും നമുക്കത് ബോറടിക്കാറില്ല. എന്തായാലും ഇനി ഒരാഴ്ച കൂടിയേ ശേഷിക്കുന്നുള്ളൂ 2015ലേക്ക്. 2014ല്‍ നമ്മളെല്ലാവരും കൂടി ഗൂഗിളില്‍ അടിച്ച് തെരഞ്ഞതിന്റെ കണക്കുകളാണ് ഇവിടെ.

2014ല്‍ ഇന്ത്യാക്കാര്‍ ഏറ്റവുമധികം തെരഞ്ഞ ഫോര്‍വീലറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാം നമുക്ക്.

2014ല്‍ ഇന്ത്യാക്കാര്‍ തെരഞ്ഞ കാറുകളേത്?

ചിത്രങ്ങളിലൂടെ നീങ്ങുക.

07. ടാറ്റ സെസ്റ്റ്

07. ടാറ്റ സെസ്റ്റ്

ടാറ്റ മോട്ടോഴ്‌സ് ഏറെ പ്രതീക്ഷകളോടെ വിപണിയിലെത്തിച്ച മോഡലാണ് സെസ്റ്റ് ചെറുസെഡാന്‍. വിപണിയില്‍ മികച്ച പ്രകടനത്തിലേക്ക് വരുന്നുണ്ട് ഈ വാഹനമെന്ന് വില്‍പനാക്കണക്കുകള്‍ തെളിയിക്കുന്നു. ടാറ്റയുടെ മുന്‍മോഡലുകളെ അപേക്ഷിച്ച് ഉല്‍പന്നഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ മോഡല്‍ ഇന്ത്യാക്കാര്‍ ഏറ്റവുമധികം തെരഞ്ഞ കാറുകളില്‍ ഏഴാംസ്ഥാനത്ത് നില്‍ക്കുന്നു.

06. ഹ്യൂണ്ടായ് എക്‌സെന്റ്

06. ഹ്യൂണ്ടായ് എക്‌സെന്റ്

ഹ്യൂണ്ടായിയുടെ എക്‌സെന്റ് ചെറുസെഡാന്‍ മാരുതി ഡിസൈറിനെതിരെയാണ് വിപണിയില്‍ പൊരുതുന്നത്. ഇതിനകം തന്നെ മികച്ച വില്‍പന കണ്ടെത്തിയ എക്‌സെന്റാണ് ഇന്ത്യാക്കാരുടെ തെരച്ചിലില്‍ ആറാംസ്ഥാനത്തെത്തിയത്.

05. ലംബോര്‍ഗിനി

05. ലംബോര്‍ഗിനി

മാരുതി 800 വാങ്ങിക്കാനാണ് വിധിയെങ്കിലും ആഗ്രഹങ്ങള്‍ ലംബോര്‍ഗിനിയോളമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വാഹന സെര്‍ച്ചുകളില്‍ ലംബോര്‍ഗിനി ആദ്യസ്ഥാനങ്ങളില്‍ ഉള്‍പെടുന്നത് അത്ഭുതമുണ്ടാക്കുന്ന ഒന്നാണ്. സെര്‍ച്ചില്‍ അഞ്ചാം സ്ഥാനമാണ് ലംബോര്‍ഗിനിക്കുള്ളത്.

04. ഫോഡ് ഇക്കോസ്‌പോര്‍ട്

04. ഫോഡ് ഇക്കോസ്‌പോര്‍ട്

ഫോഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവി ലോകവിപണിയില്‍ത്തന്നെ ഒരു വമ്പന്‍ വിജയമാണ്. ഇന്ത്യയില്‍ ഇന്ന് എസ്‌യുവി വിപണിയെ നയിക്കുന്ന മോഡലുകളിലൊന്നാണിത്. തെരച്ചിലില്‍ നാലാം സ്ഥാനമാണ് ഈ വാഹനം കരസ്ഥമാക്കിയത്.

03. മഹീന്ദ്ര സ്‌കോര്‍പിയോ

03. മഹീന്ദ്ര സ്‌കോര്‍പിയോ

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലുകളിലൊന്നാണ് സ്‌കോര്‍പിയോ. ഈയിടെ വാഹനത്തിന് ഒരു പുതുക്കല്‍ ലഭിച്ചിരുന്നു. സ്‌കോര്‍പിയോ മോഡല്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനത്താണ് വന്നിരിക്കുന്നത്.

02. ഷെവര്‍ലെ സ്പാര്‍ക്

02. ഷെവര്‍ലെ സ്പാര്‍ക്

ഷെവര്‍ലെ ഇന്ത്യയില്‍ ശരാശരി വില്‍പന പോലും കണ്ടെത്താനാവാതെ വിഷമിക്കുകയാണെങ്കിലും ആളുകള്‍ സെര്‍ച്ച് ചെയ്യാതെ വിടുന്നില്ല. കമ്പനി പുറത്തിറക്കുന്ന ഷെവര്‍ലെ സ്പാര്‍ക് ചെറു ഹാച്ച്ബാക്കാണ് സെര്‍ച്ചില്‍ രണ്ടാംസ്ഥാനത്ത് വന്നിരിക്കുന്നത്.

01. ഹോണ്ട മൊബിലിയോ

01. ഹോണ്ട മൊബിലിയോ

ഹോണ്ട മൊബിലിയോ എംപിവിയുടെ വിപണിപ്രവേശം ഇന്ത്യാക്കാര്‍ ഏറെ കാത്തിരുന്ന ഒന്നാണ്. വിപണിയിലെത്തിയതിനു ശേഷം മികച്ച വില്‍പന കണ്ടെത്താനും ഈ വാഹനത്തിന് സാധിച്ചിട്ടുണ്ട്. മൊബിലിയോ ആണ് ഇന്ത്യാക്കാര്‍ 2014ല്‍ ഏറ്റവുമധികം തെരഞ്ഞ കാര്‍മോഡല്‍.

English summary
Most searched two wheeler brands in 2014.
Story first published: Tuesday, December 23, 2014, 15:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark