ഉപഭോക്തൃസംതൃപ്തി: എംആര്‍എഫിന് അവാര്‍ഡ്

Posted By:

ഏറ്റവുമുയര്‍ന്ന ഉപഭോക്തൃസംതൃപ്തി നിലനിര്‍ത്തുന്ന ബ്രാന്‍ഡിനുള്ള ജെഡി പവര്‍ അവാര്‍ഡ് എംആര്‍എഫിന്. ഇത് അഞ്ചാം വര്‍ഷമാണ് എംആര്‍എഫ് തുടര്‍ച്ചയായി ഈ സമ്മാനം നേടുന്നത്.

ആയിരത്തില്‍ 850 പോയിന്റ് നേടിയാണ് എംആര്‍എഫ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. ഈടുനില്‍പ് തുടങ്ങിയ നിരവധി വസ്തുതകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ജൂറി അവാര്‍ഡ് നിര്‍ണയിച്ചത്.

രണ്ടാം സ്ഥാനത്തു വന്ന ബ്രിഡ്ജ്‌സ്‌റ്റോണ്‍ വളരെ കുറച്ചു പേയിന്റുകള്‍ക്കാണ് പിന്നിട്ടു നില്‍ക്കുന്നതെന്നും അറിയുക. അപ്പോളോ, ജെകെ ടയര്‍, ഗുഡ് ഇയര്‍ എന്നീ ടയര്‍ നിര്‍മാതാക്കള്‍ തൊട്ടു പിന്നാലെത്തന്നെയുണ്ട്.

ഉപഭോക്താക്കലില്‍ നിന്നുള്ള പ്രതികരണം ടയര്‍ നിര്‍മാതാക്കളെ കൂടുതല്‍ ജാഗ്രത്താക്കുന്നുണ്ടെന്ന് ജൂറി വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഉല്‍പന്നത്തിന്റെ ഗുണനിലവാരം കുറയുകയും ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ 10 ശതമാനം കണ്ട് കുറയുകയും ചെയ്തു.

സുരക്ഷ, ബ്രാന്‍ഡ് പരിചിതത്വം തുടങ്ങിയ കാര്യങ്ങളാണ് ടയറുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ കാര്യമായി ശ്രദ്ധിക്കുന്നതെന്ന് പഠനം നടത്തിയ ജെഡി പവര്‍ ഏഛ്യ പസഫിക് ഡയറക്ടര്‍ മോഹിത് അറോറ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Cars താരതമ്യപ്പെടുത്തൂ

ഷെവര്‍ലെ സ്പാര്‍ക്
ഷെവര്‍ലെ സ്പാര്‍ക് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
MRF stood first for a fifth year in a row, providing the highest customer satisfaction.
Story first published: Tuesday, April 8, 2014, 19:11 [IST]
Please Wait while comments are loading...

Latest Photos