ചരിത്രത്തിലാദ്യത്തെ 5 ഡോര്‍ മിനി ഇന്ത്യയിലെത്തി
മിനി കൂപ്പര്‍ ഡി 3 ഡോര്‍, മിനി കൂപ്പര്‍ ഡി 5 ഡോര്‍ എന്നീ മോഡലുകള്‍ കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. മിനിയുടെ ചരിത്രത്തിലിതാദ്യമായാണ് ഒരു 5 ഡോര്‍ പതിപ്പ് പുറത്തിറങ്ങുന്നത് എന്നതിനാൽ ഈ ലോഞ്ചിന് പ്രത്യേക പ്രാധാന്യമുണ്ട്.
ഈ വാഹനങ്ങള്‍ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യന്‍ വിപണിയിലെത്തിക്കുകയാണ് മിനി ചെയ്യുന്നത്. മിനിയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഇവ ലഭ്യമാകും. മിനി കൂപ്പര്‍ എസ് 3 ഡോര്‍ പതിപ്പ് 2015 ആദ്യ മാസങ്ങളില്‍ മാത്രമേ വിപണിയിലെത്തൂ. കൂടുതല്‍ വിശദവിവരങ്ങള്‍ താഴെ താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

വിലകള്‍
- മിനി കൂപ്പര്‍ ഡി 3 ഡോര്‍ - 31,85,000
- മിനി കൂപ്പര്‍ ഡി 5 ഡോര്‍ - 35,20,000
- എന്‍ജിന്‍: 1.5 ലിറ്റര്‍, 3 സിലിണ്ടര്‍, മിനി ട്വിന്‍പവര്‍ ടര്‍ബോഡീസല്‍
- ചക്രവീര്യം: 270 എന്‍എം
- പവര്‍: 114 കുതിരശക്തി
- ടോപ് സ്പീഡ്: മണിക്കൂറില്‍ 200 കിമി.
- മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാനെടുക്കുന്ന സമയം: 9.2 സെക്കന്‍ഡ്
- ഗിയര്‍ബോക്‌സ്: 6 സ്പീഡ് ഓട്ടോമാറ്റിക്
- വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്‍കി ഗ്രില്‍ ഡിസൈന്‍ മാറ്റിയിരിക്കുന്നു
- കൂപ്പര്‍ എസ്സില്‍ ഹണികോമ്പ് പാറ്റേണിലുള്ള ഗ്രില്‍
- കൂപ്പര്‍ എശ്‌സില്‍ 'എസ്' ബാഡ്ജിങ്
- പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പുകള്‍, ടെയ്ല്‍ ലാമ്പുകള്‍ എന്നിവ. ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ് ഓപ്ഷണലായി ലഭിക്കും
- പുതുക്കിയ ഡാഷ്‌ബോര്‍ഡ്. സ്പീഡോ/ടെക്കോ മീറ്ററുകള്‍ സ്റ്റീയറിങ് വീലിനു പിന്നിലാണിപ്പോള്‍
- പുതിയ മിനി സെന്‍ട്രല്‍ ഡിസ്‌പ്ലേ
- ടില്‍റ്റ് ക്രമീകരണമുള്ള ബാക്ക്‌റെസ്റ്റ്
- ബ്ലൂടൂത്ത് സംവേദനമുള്ള ആശയവിനിമയ സംവിധാനം
- ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിങ്
- ഡ്രൈവര്‍/പാസഞ്ചര്‍ എയര്‍ബാഗുകള്‍
- ബ്രേക്ക് അസിസ്റ്റം
- ക്രാഷ് സെന്‍സര്‍
- ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം
- ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍

മിനി കൂപ്പര്‍ ഡി 3 ഡോര്‍, മിനി കൂപ്പര്‍ ഡി 5 ഡോര്‍ സവിശേഷതകള്‍

മിനി കൂപ്പര്‍ ഡി 3 ഡോര്‍, മിനി കൂപ്പര്‍ ഡി 5 ഡോര്‍ ഡിസൈന്‍

മിനി കൂപ്പര്‍ ഡി 3 ഡോര്‍, മിനി കൂപ്പര്‍ ഡി 5 ഡോര്‍ ഫീച്ചറുകള്‍



Click it and Unblock the Notifications








