ചെന്നൈ സണ്ണി നൈജീരിയയിലേക്ക്

Written By:

നിസ്സാന്റെ ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കുന്ന സണ്ണി സെഡാന്‍ നൈജീരിയന്‍ മാര്‍ക്കറ്റിലേക്ക് കയറ്റി അയയ്ക്കാന്‍ തീരുമാനിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

അല്‍മീറ എന്ന പേരിലാണ് നിസ്സാന്‍ സണ്ണി നൈജീരിയ അടക്കമുള്ള വിപണികളില്‍ വിറ്റഴിക്കുന്നത്. നൈജീരിയയുടെ തുറമുഖ നഗരമായ ലാഗോസിലേക്കാണ് അസംബ്ള്‍ ചെയ്യാനുള്ള നിസ്സാന്‍ സണ്ണി കിറ്റുകള്‍ നീങ്ങുക. ഈ നഗരത്തില്‍ നിസ്സാന്‍ സ്വന്തമായി പ്ലാന്റ് സ്ഥാപിച്ചത് ഈയിടയ്ക്കാണ്.

To Follow DriveSpark On Facebook, Click The Like Button
Nissan to assemble Sunny from kits shipped from India

ആഫ്രിക്കന്‍ വിപണികളില്‍ ആക്രാമകമായ നിലപാടെടുക്കുവാനാണ് നിസ്സാന്റെ തീരുമാനം. നിസ്സാന്‍ പാട്രോള്‍ എസ്‌യുവി ഇപ്പോള്‍ ലാഗോസ് പ്ലാന്റില്‍ അസംബ്ള്‍ ചെയ്യുന്നുണ്ട്. ആഫ്രിക്കയില്‍ 2016 സാമ്പത്തികവര്‍ഷത്തോടെ എട്ട് ശതമാനം വിപണിവിഹിതം പിടിക്കണമെന്നാണ് നിസ്സാന്റെ പൂതി.

പവര്‍ 88 പ്ലാന്‍ എന്നാണ് ഈ പൂതിക്കിട്ടിരിക്കുന്ന പേര്.

മെക്‌സിക്കോ, ബ്രസീല്‍ എന്നിവിടങ്ങളിലും നിസ്സാന്‍ പ്ലാന്റുകള്‍ തുറന്നിട്ടുണ്ട്. ഇന്തോനീ,്‌യയില്‍ ഒരു പ്ലാന്റിന്റെ പണികള്‍ പൂര്‍ത്തിയായി വരുന്നു. തായ്‌ലന്‍ഡ്, ചൈന എന്നിവിടങ്ങളിലും പ്ലാന്റ് ജോലികള്‍ പൂര്‍ത്തിയാകുന്നുണ്ട്.

മറ്റൊരു കൗതുകമേറിയ വാര്‍ത്ത, മ്യാന്‍മറില്‍ നിസ്സാന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പുറപ്പാടാണ്. ഇവിടെ നിന്നും കാര്‍ നിര്‍മിച്ചിറക്കുന്ന ആദ്യത്തെ കമ്പനിയായിരിക്കും നിസ്സാന്‍.

നൈജീരിയയിലെ പ്ലാന്റില്‍ നിന്ന് 45,000 കാറുകള്‍ നിര്‍മിച്ചിറക്കാന്‍ പറ്റും ഒരു വര്‍ഷത്തില്‍.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

English summary
Nissan India has confirmed that it will be shipping Chennai-made kits of the Nissan Sunny (as the Almera) for assembly in the Nigerian market.
Story first published: Monday, May 5, 2014, 19:00 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark