നിസ്സാന്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നിര്‍മിക്കുന്നു

Written By:

ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ അഥവാ സെമി ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം ഇന്ത്യയില്‍ ഇയൊരു ട്രെന്‍ഡാകാന്‍ പോകുകയാണ്. സെലെരിയോ ഹാച്ച്ബാക്കിലാണ് ഈ സംവിധാനം നമ്മളാദ്യം കണ്ടത്. സാധാരണ ഓട്ടോമാറ്റിക് സംവിധാനത്തിനുള്ള ചില കുഴപ്പങ്ങള്‍ (ie. ഭാരക്കൂടുതല്‍, പ്രകടനക്ഷമതയെ ബാധിക്കല്‍, ഇന്ധനക്ഷമത കുറയ്ക്കല്‍, കൂടിയ ചെലവ് എന്നിവ) സെമി ഓട്ടോമാറ്റിക് സംവിധാനത്തിനില്ല എന്നതാണ് സംഗതി. ഓട്ടോമാറ്റിക്കിനുള്ള ഗുണങ്ങള്‍ ഏറെക്കുറെ ഇതിനുണ്ടുതാനും. എങ്കിലെന്തുകൊണ്ട് നമ്മുടെ വണ്ടിയും സെമി ഓട്ടോമാറ്റിക് ആയിക്കൂടാ?

ഇന്ത്യയിലെ കാറുടമകളായ ശരാശരിക്കാര്‍ ചോദിക്കുന്ന ഈ ചോദ്യം രാജ്യത്തെ എല്ലാ കാര്‍ നിര്‍മാതാക്കളെയും ഹഠാദാകര്‍ഷിച്ചതായി കാണുന്നു. ടാറ്റയുടെ ചില മോഡലുകള്‍ സെമി ഓട്ടോമാറ്റിക്കായി പുറത്തിറങ്ങാന്‍ പോകുന്ന വാര്‍ത്ത നമ്മള്‍ നേരത്തെ വായിച്ചതാണ്. ഇപ്പോള്‍ ഇക്കൂട്ടത്തിലേക്ക് നിസ്സാന്‍ കൂടി ചേര്‍ന്നിരിക്കുന്നു.

നിലവില്‍ നിസ്സാന്റെ മൈക്ര, സണ്ണി സെഡാന്‍ എന്നീ മോഡലുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തിട്ടുണ്ട്. ഈ എക്‌സ്-ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മികച്ച നിലവാരത്തിലുള്ള ഒരു പക്കാ സാധാനമാണ്. 4 സ്പീഡ് ട്രാന്‍സ്മിഷനാണിത്. ഇതിന്റെ സ്ഥാനത്ത് സെമി ഓട്ടോമാറ്റിക്കാണെങ്കില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടും എന്ന് നിസ്സാനൊരു തോന്നലുണ്ട്.

ടാറ്റയും മാരുതി സുസൂക്കിയും സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കായി ഇറ്റാലിയന്‍ കമ്പനിയായി മാഗ്നെറ്റി മാരെല്ലിയെയാണ് ആശ്രയിക്കുന്നതെങ്കില്‍ നിസ്സാന്‍ ഇതി സ്വയം വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്.

മാഗ്നറ്റി മാരെല്ലിയില്‍ നിന്ന് ഗിയര്‍ബോക്‌സുകള്‍ ഡെലിവറി ചെയ്തു കിട്ടാന്‍ താമസം വരുന്നുണ്ട് മാരുതിയുടെ കാര്യത്തില്‍. ഇത് സെലെരിയോയുടെ കാത്തിരിപ്പുസമയം കൂട്ടുന്നുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത് നിര്‍മിക്കുമ്പോള്‍ നിസ്സാനി നേട്ടങ്ങള്‍ പലതാണ്.

നിലവില്‍ നിസ്സാന് സ്വന്തമായുള്ള ട്രാന്‍സ്മിഷനുകളെ അടിസ്ഥാനപ്പെടുത്തായിരിക്കും സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ നിര്‍മിക്കുക എന്നറിയുന്നു. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഗിയര്‍ബോക്‌സുകള്‍ നിസ്സാന്‍ മോഡലുകളില്‍ മാത്രമല്ല ഡാറ്റ്‌സന്‍ മോഡലുകളിലും ഉപയോഗിക്കാന്‍ സാധിക്കും.

Cars താരതമ്യപ്പെടുത്തൂ

നിസ്സാന്‍ മൈക്ര ആക്ടിവ്
നിസ്സാന്‍ മൈക്ര ആക്ടിവ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #nissan #നിസ്സാന്‍
English summary
Nissan has reportedly decided to take the Automated Manual Transmission (AMT) technological path for its vehicles sold in India.
Story first published: Monday, June 9, 2014, 17:13 [IST]
Please Wait while comments are loading...

Latest Photos