നിസ്സാന്‍ ഇവാലിയ വന്‍ പരിഷ്‌കരണത്തിന്

Written By:

യൂറോപ്പടക്കമുള്ള വിപണികളില്‍ നല്ലനിലയില്‍ വിറ്റുപോകുന്ന നിസ്സാന്‍ ഇവാലിയ എംപിവി വിപണിയിലെത്തിയിട്ട് ഒന്നര വര്‍ഷത്തോളമായി. ഇന്ത്യക്കാര്‍ പക്ഷേ, സംഗതി ശ്രദ്ധിച്ച മട്ടില്ല. ഇവാലിയ പുറത്തിറങ്ങുന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ജേണലിസ്റ്റുകള്‍ പങ്കുവെച്ച ആശങ്ക സത്യമായതാണ് വാഹനം വിറ്റുപോകാത്തതിനു കാരണമെന്ന് നിസ്സാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ബോക്‌സ് ഡിസൈനിലുള്ള കാറുകളോട് ഇന്ത്യക്കാര്‍ക്ക് വലിയ താല്‍പര്യമില്ല എന്നായിരുന്നു നിസ്സാനോട് മാധ്യമങ്ങള്‍ താക്കീതു നല്‍കിയത്. ഇതുപരിഗണിക്കാന്‍ നിസ്സാന്‍ ഒരു നിലയ്ക്കും തയ്യാറായിരുന്നില്ല. ഇവാലിയ എംപിവിയുടെ ഗുണനിലവാരത്തിലുള്ള നിസ്സാന്റെ ആത്മിവിശ്വാസം അത്രയ്ക്കായിരുന്നു. എന്നാല്‍, ഇന്ത്യക്കാരന്റെ വിശ്വാസങ്ങളെ മറികടക്കാന്‍ ആര്‍ക്കു സാധിക്കും?

ഇവാലിയയുടെ 'പ്രശ്‌നങ്ങള്‍' പരിഹരിക്കാന്‍ നിസ്സാന്‍ നേരത്തെ തന്നെ ശ്രമങ്ങള്‍ നടത്തിയുന്നു. പിന്‍ കാബിനിലെ ബട്ടര്‍ഫ്‌ലൈ വിന്‍ഡോ എടുത്തുമാറ്റി സ്ലൈഡിംഗ് വിന്‍ഡോ ഘടിപ്പിക്കുകയുണ്ടായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍. മധ്യത്തിലെ കാബിനിലേക്ക് ഏസിയുടെ സ്‌നേഹം വേണ്ടതോതില്‍ എത്തുന്നില്ല എന്ന പ്രശ്‌നത്തിനും പരിഹാരം കണ്ടു.

ഇത്രയൊക്കെ ചെയ്തിട്ടും ഇന്ത്യക്കാര്‍ കുലുങ്ങിയില്ല. ഇവാലിയയെ റോഡില്‍ കണ്ടാല്‍ ഒരു പെട്ടിക്കൂട് ചക്രങ്ങള്‍ ഘടിപ്പിച്ചു പായുന്നു എന്ന കളിയാക്കല്‍ തുടര്‍ന്നു.

ഇവാലിയയ്ക്ക് ഒരു വന്‍ റീഡിസൈന്‍ തന്നെ ആവശ്യമാണെന്നും അത് നടപ്പുവര്‍ഷം തന്നെ സംഭവിക്കുമെന്നും നിസ്സാന്‍ പ്രസിഡണ്ട് കെനിചിറോ യോമുറ പ്രഖ്യാപിച്ചതിന്റെ സന്ദര്‍ഭമിതാണ്. ബിസിനസ് ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് യോമുറ ഇതു പറഞ്ഞത്. ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും മാറ്റങ്ങള്‍ കൊണ്ടുവരികയെന്നും യോമുറ പറഞ്ഞു.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Cars താരതമ്യപ്പെടുത്തൂ

നിസ്സാന്‍ ഇവാലിയ
നിസ്സാന്‍ ഇവാലിയ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Nissan will have one more shot at the Evalia, company president Mr. Kenichiro Yomura has confirmed to Business Line.
Story first published: Wednesday, April 30, 2014, 12:11 [IST]
Please Wait while comments are loading...

Latest Photos