നിസ്സാന്‍ മൈക്രയില്‍ ഇംപുള്‍ ക്രൗര്യം ചേര്‍ത്തപ്പോള്‍

Posted By:

നിസ്സാന്റെ റേസിംഗ് ടീം ഡ്രൈവറായിരുന്ന കാസുയോഷി ഹോഷിന സ്ഥാപിച്ച കമ്പനിയാണ് ഇംപുള്‍. നിസ്സാന്‍ കാറുകള്‍ക്ക് ഘടിപ്പിക്കാവുന്ന ബോഡി കിറ്റുകളും എന്‍ജിന്‍ ഘടികഭാഗങ്ങളും മറ്റും നിര്‍മിക്കുകയാണ് ഈ കമ്പനി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി. നിസ്സാന്‍ കാറുകളെ കിടിലന്‍ ട്യൂണ്‍ഡ് പതിപ്പുകളാക്കി മാറ്റി ആഗോളതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഇവര്‍.

ഇത്തവണ ഇംപുള്‍ പണിഞ്ഞിരിക്കുന്നത് മൈക്ര ഹാച്ച്ബാക്കിലാണ്. മൈക്രയുടെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആക്രമണപരതയത്രയും പുറത്തെടുപ്പിക്കാന്‍ ഈ ഡിസൈനിന് സാധിച്ചിട്ടുണ്ടെന്നു കാണാം.

To Follow DriveSpark On Facebook, Click The Like Button
മാര്‍ച്ച് അഥവാ മൈക്ര

മാര്‍ച്ച് അഥവാ മൈക്ര

നമ്മള്‍ മൈക്ര എന്നുവിളിക്കുന്ന ഈ ഹാച്ച്ബാക്കിന് പുറംനാടുകളില്‍ മാര്‍ച്ച് എന്നാണ് പേര്. 2013 നിസ്സാന്‍ മാര്‍ച്ചിനെയാണ് ഇംപുള്‍ കിടിലന്‍ ബോഡി പാര്‍ട്‌സെല്ലാം ഘടിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

ടോക്കിയോ ഓട്ടോ സലോണ്‍

ടോക്കിയോ ഓട്ടോ സലോണ്‍

ജനുവരി 10 മുതല്‍ 12 വരെയുള്ള തിയ്യതികളില്‍ നടന്ന ടോക്കിയോ ഓട്ടോ സലോണ്‍ 2014ലാണ് നിസ്സാന്‍ മൈക്രയുടെ ഈ അഗ്രസീവ് കിറ്റ് അവതരിപ്പിക്കപ്പെട്ടത്.

ഡിസൈന്‍

ഡിസൈന്‍

ഗ്രില്ലിന്റെയും ബംപറിന്റെയുമെല്ലാം ഡിസൈന്‍ ശൈലിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയപ്പോഴും മൈക്രയുടെ മൗലികമായ ഭാവത്തിന് യാതൊരു കോട്ടവും വന്നിട്ടില്ല.

ഹെഡ്‌ലാമ്പ്

ഹെഡ്‌ലാമ്പ്

ബ്ലാക്കൗട്ട് ചെയ്ത ഹെഡ്‌ലാമ്പ് വാഹനത്തിന്റെ ക്രൗര്യം വര്‍ധിപ്പിക്കുന്നതായി കാണാം. ഫോഗ് ലാമ്പുകള്‍ക്കൊപ്പം മൂന്നുവീതം എല്‍ഇഡി ലൈറ്റുകള്‍ നല്‍കിയിട്ടുള്ളത് വാഹനത്തിന്റെ സജീവത വര്‍ധിപ്പിക്കുന്നു. മൈക്രയുടെ വലിപ്പത്തിന് എത്രയും യോജിക്കുന്ന വിധത്തില്‍ ഇത് ചെയ്യുവാന്‍ ശ്രമിച്ചിച്ചിട്ടുള്ളത് ശ്രദ്ധേയം.

എയര്‍ഡാം

എയര്‍ഡാം

മുന്നില്‍ വലിയ എയര്‍ഡാമുകള്‍ നല്‍കിയതും മൈക്രയുടെ അഗ്രസ്സീവ്‌നെസ് വര്‍ധിപ്പിക്കുന്നു. താഴെ സില്‍വര്‍ നിറത്തിലുള്ള സ്‌പോയ്‌ലര്‍ ഒരു റേസ്‌കാര്‍ സൗന്ദര്യം പകരുന്നു വാഹനത്തിന്.

എന്‍ജിന്‍

എന്‍ജിന്‍

ഇംപുള്‍ എന്‍ജിനില്‍ വരുത്തിയിട്ടുള്ള മാറ്റം മികച്ച പ്രകടനക്ഷമതയോടൊപ്പം ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുണ്ട്.

പിന്‍ സ്‌പോയ്‌ലര്‍

പിന്‍ സ്‌പോയ്‌ലര്‍

പിന്‍വശത്തും ഒരു സ്‌പോയ്‌ലര്‍ നല്‍കിയിട്ടുള്ളതായി കാണാം. പിന്നില്‍ ബംപറിന് താഴെയുള്ള ഭാഗങ്ങളാണ് കാര്യമായി മാറിയിട്ടുള്ളത്. കാര്‍ബണ്‍ മിറര്‍ കവറുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍ തുടങ്ങിയവയും കാണാം.

English summary
Japanese tuning outfit Impul has revealed theeir new work on Nissan Micra hatchback.
Story first published: Tuesday, January 21, 2014, 16:34 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark