നിസ്സാന്‍ 3.4 ശതമാനം വളര്‍ന്നു

Posted By:

നിസ്സാന്‍ ഇന്ത്യ ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ (2013-14) 3.4 ശതമാനം വളര്‍ച്ച കണ്ടെത്തി. മുന്‍ സാമ്പത്തികവര്‍ഷം 36,975 വാഹനങ്ങളായിരുന്നു നിസ്സാന്‍ വിറ്റഴിച്ചത്. കഴിഞ്ഞ മാസത്തിലെ വില്‍പന 38,217 യൂണിറ്റാണ്.

വില്‍പനാക്കണക്കുകള്‍ ഏറെ ഉത്സാഹജനകമാണെന്ന് നിസ്സാന്‍ ഇന്ത്യ വ്യക്തമാക്കി. ടെറാനോ എസ്‌യുവിയുടെ ലോഞ്ചിനു ശേഷമാണ് നിസ്സാന്റെ വില്‍പന ഉയര്‍ന്നത്.

Nissan Registers Growth in Indian Market

മൈക്ര, മൈക്ര ആക്ടിവ് എന്നീ വാഹനങ്ങളും നിസ്സാന്റെ വളര്‍ച്ചയില്‍ തരക്കേടില്ലാത്ത സംഭാവന നല്‍കിയിട്ടുണ്ട്. 2013-14 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 12,595 മൈക്രകള്‍ വിറ്റഴിച്ചു.

തങ്ങളുടെ വാഹനങ്ങളുടെ പ്രീമിയം സ്വഭാവം ഇന്ത്യയെപ്പോലുള്ള വിപണികളില്‍ ശരിയായി വേരുപിടിക്കുന്നതിന് തടസ്സമാകുമെന്ന ധാരണയില്‍ ഡാറ്റ്‌സന്‍ എന്നൊരു ചെറുകാര്‍ ബ്രാന്‍ഡിന് രൂപം നല്‍കിയിരിക്കുകയാണ് നിസ്സാന്‍.

ഡാറ്റ്‌സനില്‍ നിന്നുള്ള ആദ്യവാഹനം, ഗോ ഹാച്ച്ബാക്ക് ലോഞ്ച് ചെയ്തത് ഈയിടെയാണ്. ഗോ ഹാച്ച്ബാക്കിന്റെ വിപണിയിലെ പ്രകടനത്തെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെങ്കിലും രാജ്യത്തെ ചെറുകാറുകള്‍ക്കിടയില്‍ എല്ലാംകൊണ്ടും ഒരുപടി മുന്നില്‍ത്തന്നെയാണ് ഗോ. വില, സ്‌പേസ്, പ്രകടനശേഷി, മൈലേജ് എന്നിങ്ങനെ നിര്‍ണായകമായ വിഷയങ്ങളിലെല്ലാം ഗോ ഹാച്ച്ബാക്ക് അനുകൂലസ്ഥിതിയിലാണുള്ളത്.

English summary
Nissan has officially announced an increase of 3.4 percent in sales compared to their last years efforts.
Story first published: Wednesday, April 2, 2014, 12:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark