ഡാറ്റ്‌സന്റെ സ്വന്തം ഷോറൂമുകള്‍ ഉടന്‍

Posted By:

ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ സ്വന്തം ഷോറൂമുകള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ നിലവില്‍ വരും. നിലവില്‍ നിസ്സാന്‍ ഷോറൂമുകള്‍ വഴിയാണ് ഡാറ്റ്‌സന്‍ കാറുകള്‍ വില്‍ക്കുന്നത്. നിസ്സാന്‍ ഇന്ത്യ പ്രസിഡണ്ട് കെനിചിറോ യോമുറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത മൂന്നു വര്‍ഷത്തിനുള്ള നിസ്സാനില്‍ നിന്ന് പൂര്‍ണവിടുതി നേടണമെന്നാണ് ഡാറ്റ്‌സന്‍ പദ്ധതിയിട്ടുന്നത്. ഈ മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ വില്‍പന ഗണ്യമായ തോതില്‍ വളര്‍ത്താനും ഡാറ്റ്‌സന് സാധിക്കണം. വില്‍പനയുടെ അളവു കൂടി കണക്കിലെടുത്തായിരിക്കും ഷോറൂമുകളുടെ അനുപാതം തീരുമാനിക്കുക.

Nissan to Set up Separate Datsun Showrooms

നിസ്സാന് രാജ്യത്ത് 130 ഷോറൂമുകളുണ്ട്. 2017 മാര്‍ച്ച് മാസത്തോടെ ഇത് 300 ആക്കി ഉയര്‍ത്താനാണ് നീക്കം. ഇവയില്‍ വലിയൊരു ഭാഗം ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റേതായിരിക്കും.

ചെന്നൈ ആസ്ഥാനമായാണ് ഡാറ്റ്‌സന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിസ്സാന്‍-റിനോ പ്ലാന്റില്‍ വെച്ചാണ് കാര്‍ നിര്‍മിക്കുന്നത്.

ചെറുകാറുകള്‍ക്കായി നിസ്സാന്‍ തുടങ്ങിയതാണ് ഡാറ്റ്‌സന്‍ എന്ന ബ്രാന്‍ഡ്. നിലവില്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് മാത്രമേ ഇന്ത്യന്‍ വിപണിയിലുള്ളൂ. ഇതേ വാഹനത്തെ ആധാരമാക്കി നിര്‍മിച്ച 'ഗോ പ്ലസ്' എംപിവി വിപണിയിലേക്ക് അടുത്തുതന്നെ എത്തിച്ചേരും.

ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തെ വില്‍പനാലക്ഷ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കെനിചിറോ യോമുറ മറുപടി നല്‍കിയില്ല. 

English summary
Nissan will start selling its Datsun brand from exclusive showrooms within this fiscal.
Story first published: Friday, May 9, 2014, 12:28 [IST]
Please Wait while comments are loading...

Latest Photos