നിസ്സാന്‍ സ്‌പോര്‍ടി സെഡാന്‍ ടീസ് ചെയ്യുന്നു

Posted By:

വരാനിരിക്കുന്ന ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയിലേക്ക് നിസ്സാന്‍ കൊണ്ടുവരുന്ന കണ്‍സെപ്റ്റ് ടീസ് ചെയ്യുന്നു. സ്‌പോര്‍ടിയായ സൗന്ദര്യം പേറുന്ന ഒരു സെഡാന്‍ ആണിതെന്നാണ് മനസ്സിലാക്കുന്നത്. ജനുവരി 13 മുതൽ നടക്കുന്ന ഡിട്രോയ്റ്റ് ഓട്ടോ ഷോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി ഈ സെഡാന്‍ മാറും.

ഏറ്റവും പുതുയ നിസ്സാന്‍ ശില്‍പതത്വത്തില്‍ തന്നെയാണ് ഈ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഗ്രില്‍ ഡിസൈനും ഹെഡ്‌ലാമ്പിന്റെ ശില്‍പശൈലിയുമെല്ലാം പുതിയ നിസ്സാന്‍ ഡിസൈന്‍ ഫിലോസഫിയുടെ സത്ത പേറുന്നുണ്ട്.

'സ്‌പോര്‍ട്‌സ് സെഡാന്‍ കണ്‍സെപ്റ്റ്' എന്നാണ് പുതിയ നിസ്സാന്‍ സെഡാന്‍ കണ്‍സെപ്റ്റിന്റെ ഔദ്യോഗികനാമം. കാറിന്റെ നിര്‍മാണത്തില്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാണതത്വങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ഈ പേരിനു പിന്നിലെ സംഗതി.

നിസ്സാന്‍ സ്‌പോര്‍ട്‌സ് സെഡാന്‍ കണ്‍സെപ്റ്റ് പ്രാധാന്യം കൈവരിക്കുന്നത് എങ്ങനെയെന്നാല്‍, ഭാവിയുടെ നിസ്സാന്‍ നിര്‍മാണശൈലികളുടെ ഒരു സൂചന നല്‍കുവാന്‍ ഇവന് കഴിയുന്നു എന്നതാണ്. നിസ്സാന്റെ ഭാവിവാഹനങ്ങള്‍ സ്‌പോര്‍ട്‌സ് കാറുകളുടെ നിര്‍മാണശൈലികളെ സാധാരണ കാറുകളിലേക്ക് സന്നിവേശിപ്പിക്കുന്ന രീതി പിന്തുടരുമെന്ന് സങ്കല്‍പിക്കാവുന്നതാണ്.

നിസ്സാന്‍ ജിടിആര്‍ സ്‌പോര്‍ട്‌സ് കാറിന്റെ ശില്‍പശൈലിയോട് സാരമായ കടപ്പാട് പുലര്‍ത്തുന്നതാണ് പുതിയ കണ്‍സെപ്‌റ്റെന്ന് അനുമാനിക്കാവുന്നതാണ്. ഡിട്രോയ്റ്റിലേക്ക് ഇനി അധികം ദിവസങ്ങളില്ല എന്നതിനാല്‍ തല്‍ക്കാലം ഊഹങ്ങളവസാനിപ്പിച്ച് കാത്തിരിക്കാം.

To Follow DriveSpark On Facebook, Click The Like Button
Nissan Sporty Sedan Concept
English summary
Nissan has teased a new sporty sedan concept which will be showcased at 2014 Detroit Auto Show.
Story first published: Thursday, January 2, 2014, 12:59 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark