നിസ്സാന്‍ ടെറാനോ ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍

Written By:

നിസ്സാന്‍ ടെറാനോയുടെ ഒരു പരിമിത പതിപ്പ് വിപണിയിലെത്തി. ടെറാനോ ആനിവേഴ്‌സറി എഡിഷന്‍ എന്ന പേരിലാണ് ഈ പതിപ്പ് വിപണിയില്‍ ലഭിക്കുക.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

To Follow DriveSpark On Facebook, Click The Like Button
നിസ്സാന്‍ ടെറാനോ ആനിവേഴ്‌സറി എഡിഷന്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

നിസ്സാന്‍ ടെറാനോ ആനിവേഴ്‌സറി എഡിഷന്‍

ടെറാനോ ആനിവേഴ്‌സറി എഡിഷന്റെ 450 യൂണിറ്റാണ് വിപണിയിലുള്ളത്. വാഹനത്തിന് സ്‌പോര്‍ടി സൗന്ദര്യം പകരുന്ന വിധത്തില്‍ ബ്ലാക്ക് റൂഫ് നല്‍കിയിട്ടുണ്ട്. ബോണറ്റിലും കറുപ്പ് നിറത്തിലുള്ള ഇരട്ടവരകള്‍ കാണാം.

നിസ്സാന്‍ ടെറാനോ ആനിവേഴ്‌സറി എഡിഷന്‍

വിങ് മിററുകള്‍ക്ക് കറുപ്പു നിറം നല്‍കിയിരിക്കുന്നു. പുറംഭാഗത്ത് ക്രോമിയം സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ ചേര്‍ത്തിട്ടുള്ള ഹെഡ് അപ് ഡിസ്‌പ്ലേയാണ് (HUD) എടുത്തു പറയേണ്ട മറ്റൊന്ന്.

നിസ്സാന്‍ ടെറാനോ ആനിവേഴ്‌സറി എഡിഷന്‍

രണ്ട് വേരിയന്റുകളിലായി ഈ പതിമിത പതിപ്പ് ലഭ്യമാണ്. അടിസ്ഥാന വേരിയന്റായ എക്‌സ്‌വിഡിയില്‍ റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ ചേര്‍ത്തിരിക്കുന്നു. ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ്റ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീല്‍, തുകല്‍ പൊതിഞ്ഞ ഗീയര്‍ നോബ് എന്നിവ ഈ പതിപ്പിലുണ്ട്.

നിസ്സാന്‍ ടെറാനോ ആനിവേഴ്‌സറി എഡിഷന്‍

ഏറ്റവുമുയര്‍ന്ന പ്രീമിയം വേരിയന്റില്‍ തുകല്‍ സീറ്റുകള്‍, മുന്നിലെയും പിന്നിലെയും ഡോര്‍ ആംറെസ്റ്റുകള്‍ക്ക് വുഡ് ഫിനിഷ് എന്നിവ നല്‍കിയിട്ടുണ്ട്.

നിസ്സാന്‍ ടെറാനോ ആനിവേഴ്‌സറി എഡിഷന്‍

എക്‌സ്‌വിഡി വേരിയന്റിന് 12.83 ലക്ഷം രൂപയാണ് വില. പ്രീമിയം വേരിയന്റിന് 13.3 ലക്ഷം രൂപ വില വരും. നിസ്സാന്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയും വാഹനം ബുക്കു ചെയ്യാവുന്നതാണ്. ബുക്കിങ് തുക 10,000 രൂപ.

English summary
Nissan has launched a limited edition of the Terrano called the Terrano Anniversary Edition.
Story first published: Friday, October 10, 2014, 10:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark