എക്‌സ് ട്രെയിലും 370സെഡും പിന്‍വലിക്കുന്നു

Posted By:

ഇന്ത്യന്‍ വിപണി കാര്യമായി ഏറ്റെടുക്കാത്ത രണ്ട് നിസ്സാന്‍ വാഹനങ്ങള്‍ തിരിച്ചുപോകുന്നു. നിസ്സാന്‍ എക്‌സ് ട്രെയില്‍ എസ്‌യുവി, 370സെഡ് സ്‌പോര്‍ട്‌സ് കാര്‍ എന്നീ വാഹനങ്ങളാണ് ഇന്ത്യയിലെ വില്‍പന അവസാനിപ്പിക്കുന്നത്.

വളരെ അപൂര്‍വ്വമായാണ് എക്‌സ് ട്രെയില്‍ ഇന്ത്യയില്‍ വിറ്റുപോകുന്നത്. നിസ്സാന്‍ 370സി-യാകട്ടെ ഷോറൂമുകളിലെ സ്ഥലം മെനക്കെടുത്താന്‍ മാത്രമാണ് ഉപകരിക്കുന്നത്.

ഈ രണ്ട് വാഹനങ്ങള്‍ പിന്‍വലിക്കുന്നതോടെ നിസ്സാന്റെ വോള്യം വിപണിയിലുള്ള വാഹനങ്ങളും വരാനിരിക്കുന്ന ഡാറ്റ്‌സന്‍ വാഹനങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ഇടം ലഭ്യമാകും.

ഇപ്പോള്‍ പിന്‍വലിക്കുന്ന രണ്ട് വാഹനങ്ങളില്‍ 370സി വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നവയാണ്. ഇക്കാരണത്താല്‍ വില വളരെ അധികവുമാണ്.

ആഗോളവിപണിയില്‍ വന്‍ വിജയം നേടിയ മോഡലുകളാണ് ഇന്ത്യയില്‍ പരാജയപ്പെട്ട് മടങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ ജര്‍മന്‍ ആഡംബരക്കമ്പനികളും ഫോര്‍ച്യൂണര്‍ പോലുള്ള വാഹനങ്ങളും ചേര്‍ന്നു നടത്തുന്ന തേര്‍വാഴ്ചയ്ക്കിടയില്‍ എക്‌സ് ട്രെയിലിന് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാണുള്ളത്.

Nissan X-Trail And Nissan 370Z To Be Discontinued

നിസ്സാന്‍ എക്‌സ്‌ട്രെയിലിന് 22.75 ലക്ഷം രൂപയാണ് ഇന്ത്യയിലെ നിരക്ക്. ഈ വാഹനം കുറച്ചെണ്ണം കൂടി ഇന്ത്യയില്‍ വില്‍പനയ്ക്കുണ്ടാകും. സ്റ്റോക്ക് തീരുന്നതുവരെ മാത്രം.

നിസ്സാന്‍ 370സി കൂപെയ്ക്ക് ഓണ്‍റോഡ് വില 60 ലക്ഷത്തിന്റെ പരിസരത്തിലെത്തും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ് ഈ വില.

English summary
Nissan has announced that it will discontinue the sales of its premium SUV, the X-Trail & the entry level sports car, the 370Z, in India.
Story first published: Monday, February 24, 2014, 16:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark