ഓഗസ്റ്റ് 15ന് പെട്രോള്‍ വിലയില്‍ മാറ്റം വരും?

Written By:

അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യയിലും വിലക്കുറവ് പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഓഗസ്റ്റ് 15ന് പ്രഖ്യാപനം വന്നേക്കുമെന്നുമാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

സ്വാതന്ത്ര്യദിന സമ്മാനമെന്ന നിലയില്‍ പെട്രോളിന്റെ വില കുറയ്ക്കലിനെ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നറിയുന്നു. 2.50 രൂപയെങ്കിലും കുറയ്ക്കുമെന്നും കേള്‍ക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ലഭ്യമായിട്ടില്ല.

അന്താരാഷ്ട്ര വിലയിലുണ്ടായ കുറവും ഡോളറിനെതിരെ രൂപ നടത്തിയ മുന്നേറ്റവുമെല്ലാം വില കുറയ്ക്കുന്നതിന് അനുകൂലമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ വില കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമീപകാലത്തൊന്നും ഇത്തരമൊരവസം കിട്ടിയെന്നു വരില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുള്ള ഉപദേശമെന്നു കേള്‍ക്കുന്നു.

ലഭ്യമായ വിവരങ്ങളനുസരിച്ച്, കഴിഞ്ഞ മാസം അവസാനത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍ വില ബാരലിന് 7.5 അമേരിക്കന്‍ ഡോളര്‍ കണ്ട് കുറഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന വിലകുറയ്ക്കല്‍ പ്രഖ്യാപനം ഇതിന്റെ ചെറിയൊരു ശതമാനമെങ്കിലും പ്രതിഫലിപ്പിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Cars താരതമ്യപ്പെടുത്തൂ

മാരുതി സുസുക്കി ഒമ്‍നി
മാരുതി സുസുക്കി ഒമ്‍നി വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
The price of petrol is likely to be decreased by Rs 2.50, coming this Independence day.
Story first published: Wednesday, August 13, 2014, 14:57 [IST]
Please Wait while comments are loading...

Latest Photos