യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുഷോ 308ന്

Posted By:

യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പുതിയ പുഷോ 308 സ്വന്തമാക്കി. ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് സമ്മാനം പ്രഖ്യാപിച്ചത്. 22 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖരായ 22 മാധ്യമപ്രവര്‍ത്തകരുടെ പാനലാണ് പുഷോ 308നെ മികച്ച കാറായി തെരഞ്ഞെടുത്തത്.

ബിഎംഡബ്ല്യുവിന്റെ വിഖ്യാതമായിത്തീര്‍ന്ന ഐ3 ഇലക്ട്രിക് കാറിനെ പിന്തള്ളിയാണ് പുഷോ 308 ഈ നേട്ടം സ്വന്തമാക്കിയത്. പുഷോയുടെ പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് ബിഎംഡബ്ല്യു ഐ3യാണ്. മൂന്നാം സ്ഥാനത്തേക്ക് ടെസ്‌ല മോഡല്‍ എസ് തെരഞ്ഞെടുക്കപ്പെട്ടു.

To Follow DriveSpark On Facebook, Click The Like Button
Peugeot 308 Won 2014 European Car of the Year

ഇവിടെ ലിസ്റ്റ് കാണാം

  • പുഷോ 308 - 307 പോയിന്റ്
  • ബിഎംഡബ്ല്യു ഐ3 - 223 പോയിന്റ്
  • ടെസ്ല മോഡല്‍ എസ് - 216 പോയിന്റ്
  • സിട്രണ്‍ സി4 പികാസ്സോ - 182 പോയിന്റ്
  • മസ്ദ3 - 180 പോയിന്റ്
  • സ്‌കോഡ ഒക്ടേവിയ - 172 പോയിന്റ്
  • മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ് - 170 പോയിന്റ്

2013ലാണ് പുഷോ 308 ലോഞ്ച് ചെയ്തത്. ചെറുകാര്‍ വിഭാഗത്തില്‍ വലിയ ആരാധകനിരയെ നേടിയെടുക്കാന്‍ 308ന് സാധിച്ചിട്ടുണ്ട് ഇതിനകം. ഫോര്‍ഡിന്റെ ഫോക്കസ്, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് തുടങ്ങിയ കാറുകളുടെ എതിരാളിയാണ് പുഷോ 308 യൂറോപ്പില്‍.

പുതുതായി നിര്‍മിച്ച ഇഎംപി2 പ്ലാറ്റ്‌ഫോമിലാണ് പുഷോ 308 നിലകൊള്ളുന്നത്. നിലവിലെ മോഡലിന്റെ പ്ലാറ്റ്‌ഫോമിനെക്കാള്‍ 140 കിലോഗ്രാം ഭാരക്കുറവുണ്ടിതിന്.

1.2 ലിറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു പുഷോ 308ല്‍. 130 കുതിരകളുടെ കരുത്ത് പകരാന്‍ ഈ എന്‍ജിന് സാധിക്കും.

English summary
Today at the Geneva Motor Show, the Peugeot 308 has been officially crowned Car of the Year by a panel of 22 journalists representing 22 European countries.
Story first published: Tuesday, March 4, 2014, 15:33 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark