ആദ്യപാദത്തില്‍ പോഷെ വിറ്റത് 55,000 കാറുകള്‍

Written By:

ഏപ്രില്‍ മാസത്തില്‍ പോഷെ ലോകത്തെമ്പാടുമായി 16,300 വാഹനങ്ങള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തേതുമായി തട്ടിച്ചു നോക്കുമ്പാള്‍ ഇത് 7 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്.

നടപ്പുവര്‍ഷം ജനുവരി മാസം മുതല്‍ ഏപ്രില്‍ മാസം വരെ കമ്പനി മൊത്തം 55,000 വാഹനങ്ങള്‍ ഡെലിവറി ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2013ലെ ഇതെ കാലയളവുമായി തട്ടിച്ചുനോക്കുമ്പോള്‍ 5.2 ശതമാനം വര്‍ധനവാണ് ഇത് കാണിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ മാത്രം 2000 മകാന്‍ എസ് യുവികള്‍ വിറ്റഴിച്ചിട്ടുണ്ട്.

To Follow DriveSpark On Facebook, Click The Like Button
Porsche AG Sales Report

മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നറിയിച്ച പോഷെ എജിയുടെ വില്‍പനാ കാര്യസ്ഥന്‍ ബെര്‍നാഡ് മെയര്‍, ഗുണനിലവാരത്തില്‍ അടിയുറച്ച നിലപാടെടുത്താണ് കമ്പനി മുമ്പോട്ടു പോകുന്നതെന്ന് ചൂണ്ടിക്കാട്ടി. ഈ വളര്‍ച്ചാ നിരക്ക് ഏറെ സന്തോഷകരമാകുന്നതിനു കാരണവും മറ്റൊന്നല്ല.

കമ്പനിയുടെ അടുത്ത നീക്കം ചില മോഡലുകളുടെ ജിടിഎസ് പതിപ്പുകള്‍ നിര്‍മിക്കലാണെന്നും മെയര്‍ വ്യക്തമാക്കി. പോഷെ കെയ്മന്‍, ബോക്‌സ്റ്റര്‍ എന്നീ മോഡലുകള്‍ക്ക് ജിടിഎസ് പതിപ്പുകള്‍ താമസിക്കാതെ വരും.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

English summary
Porsche sold 16,300 vehicles in April 2014 equating to 7 percent sales growth over April 2013.
Story first published: Saturday, May 10, 2014, 17:55 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark