പോഷെ 911 ടാര്‍ഗ അവതരിച്ചു

പോഷെയുടെ ഐതിഹാസിക മോഡലായ 911-ന്റെ ടാര്‍ഗ ടോപ്പ് പതിപ്പ് അവതരിച്ചു. സെമി കണ്‍വെര്‍ടിബ്ള്‍ ബോഡി ശൈലിയില്‍ വരുന്ന മോഡലുകളെയാണ് ടാര്‍ഗ എന്ന പദം കൊണ്ട് വിശേഷിപ്പിക്കാറുള്ളത്. ഈ ടോപ്പുകളെ സീറ്റുകള്‍ക്ക് പുറകിലേക്ക് മാറ്റുവാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

സാധാരണ കണ്‍വെര്‍ടിബ്ള്‍ കാറുകളില്‍ കാണാറുള്ളത് ബോഡിയിലേക്ക് ഇറങ്ങിനില്‍ക്കുന്ന തരം റൂഫാണ്. എന്നാല്‍, പോഷെ 911 ടാര്‍ഗ പതിപ്പിലെ സെമി കണ്‍വെര്‍ടിബിളിന്റെ റൂഫ് നിര്‍മിച്ചിരിക്കുന്നത് നിലവാരമേറിയ കാന്‍വാസിലാണ്. ഇത് സീറ്റുകള്‍ക്ക് പിന്നില്‍ വിശ്രമസ്ഥലം കണ്ടെത്തുന്നു.

ആള്‍ വീല്‍ഡ്രൈവിലാണ് ഈ കാര്‍ വരുന്നത്. ഏത് പരുക്കന്‍ സാഹചര്യത്തിലും ചക്രങ്ങളെ ധൈര്യപൂര്‍വം തിരിച്ചെടുക്കാന്‍ ഇത് സഹായിക്കുന്നു. 3.4 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 3.8 ലിറ്ററിന്റെ എന്‍ജിന്‍ ഘടിപ്പിച്ച പതിപ്പും ലഭ്യമാണ്.

350 കുതിരകളുടെ കരുത്ത് പകരും 3.4 ലിറ്റര്‍ എന്‍ജിന്‍. 3.8 ലിറ്റര്‍ എന്‍ജിന്‍ പകരുന്നത് 400 കുതിരകളുടെ കരുത്താണ്.

96 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 4.4 സെക്കന്‍ഡ് മാത്രമാണെടുക്കുക ഈ എന്‍ജിന്‍.

Most Read Articles

Malayalam
കൂടുതല്‍... #porsche #പോഷെ
English summary
The new version of the Porsche 911 is the legendary Targa, which features a folding roof, a large rear window and a silver B-pillar.
Story first published: Saturday, January 18, 2014, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X