കാറോടിക്കുന്ന ഗര്‍ഭിണികളെ സൂക്ഷിക്കുക!

Written By:

ഗര്‍ഭിണികള്‍ കാറോടിക്കുമ്പോള്‍ അതിയായ ജാഗ്രത ആവശ്യമാണെന്ന് നമുക്കറിയാം. പുതിയ ഒരു പഠനം പറയുന്നത് കാറോടിക്കുന്നയാള്‍ മാത്രം ജാഗ്രത പുലര്‍ത്തിയാല്‍ മതിയാകില്ല എന്നാണ്. വഴിയോരത്ത് നടക്കുന്നവരും റോഡിലുള്ള മറ്റു വാഹനങ്ങളുമെല്ലാം ജാഗ്രതപ്പെടണം! കാരണം, അപകടസാധ്യത കൂടുന്നു എന്നതു തന്നെ.

ഗര്‍ഭം പേറുന്ന സ്ത്രീ ഗര്‍ഭമില്ലാത്ത സ്ത്രീകളെക്കാള്‍ 42 ശതമാനം അധികം അപകടങ്ങള്‍ സൃഷ്ടിക്കുന്നതായാണ് പഠനം കണ്ടെത്തുന്നത്. എങ്കില്‍പോലും ഒരു ആണ്‍ ഡ്രൈവര്‍ വരുത്തുന്നത്രയും വലിയ അപകടങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീ വരുത്തില്ല എന്നതാണ് ഈ പഠനം പറയുന്ന മറ്റൊരു രസകരമായ മറ്റൊരു കാര്യം.

ക്ലിനിക്കല്‍ ഇവാല്യേറ്റീവ് സയന്‍സസ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തല്‍ വന്നിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
Pregnant women more likely to crash

അഞ്ച് ലക്ഷം സ്ത്രീകളില്‍ ഇവര്‍ പഠനം നടത്തിയതായി അവകാശപ്പെടുന്നുണ്ട്. ഗര്‍ഭിണികളുണ്ടാക്കുന്ന അപകടങ്ങളില്‍ അടിയന്തിര വൈദ്യസഹായം ആവശ്യമായി വരുന്നത് 1000 അപകടത്തില്‍ 4.55 മുതല്‍ 6.55 വരെ അപകടങ്ങളിലാണ്. ഇത് സമാനമായ പ്രായത്തിലുള്ള ആണുങ്ങള്‍ വരുത്തുന്നതിനെക്കാള്‍ കുറവാണെന്നാണ് കണ്ടെത്തല്‍ 1000ത്തില്‍ 7.66 ആണ് ആണുങ്ങളുണ്ടാക്കുന്ന അപകടങ്ങളിലെ വൈദ്യസഹായ ആവശ്യകത.

ഇന്നത്തെ വീഡിയോ:

ആംബുലന്‍സുകളോട് ഇന്ത്യക്കാര്‍ ചെയ്യുന്നത്

ഹൃദയാഘാതം സംഭവിച്ച ഒരു രോഗിയെ ആശുപത്രിയിലേക്കു മാറ്റാന്‍ പോകുന്ന ആംബുലന്‍സിലേക്ക് എത്തിച്ചുനോക്കുന്ന ഓരു വിവരദോഷി പറയുന്നു: 'അതിനകത്താരുമില്ല!' ഇത് നമ്മുടെ നിരത്തുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ട്രാഫിക്കില്‍ കുടുങ്ങി അനങ്ങാനാവാതെ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കിക്കൊണ്ടു നില്‍ക്കുന്ന കാഴ്ച അതിദയനീയമാണ്. അതിനകത്ത് ആരായാലും ഞാനല്ലല്ലോ എന്ന സമാധാനം എല്ലാവരെയും ആംബുലന്‍സിന് വഴിയൊഴിഞ്ഞു കൊടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എപ്പോഴും എമര്‍ജന്‍സി സര്‍വീസിലുള്ള ആംബുലന്‍സുകള്‍ക്കകത്ത് ആളുണ്ടോ എന്നു നോക്കി വിധി നിശ്ചയിക്കുന്ന കൂതറയായ മാനസികാവസ്ഥയിലേക്ക് നമ്മളെത്തിച്ചേരുന്നത് എന്തുകൊണ്ടാണ്?

<iframe width="600" height="450" src="//www.youtube.com/embed/hZ1hCZtZyes?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #news #study #വാര്‍ത്ത #പഠനം
English summary
Expectant mothers are more likely to crash their cars than women who aren't pregnant but young men are more at risk.
Story first published: Thursday, July 17, 2014, 15:29 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark