ഫിയറ്റ് പൂന്തോ ഇവോ ബങ്കളുരുവിലെത്തി; വിലകള്‍

Written By:

ഫിയറ്റ് ഇന്ത്യ പുറത്തിറഖ്കിയ പൂന്തോ ഇവോ ഹാച്ച്ബാക്ക് മോഡല്‍ ബങ്കളുരു വിപണിയിലെത്തി. എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4,65,415 രൂപയാണ് ഈ വാഹനത്തിന് നഗരത്തില്‍ വില.

പൂന്തോ ഇവോയുടെ ബങ്കളുരു വിലകള്‍

പെട്രോള്‍

  • ആക്ടിവ് 1.2-litre INR 4,65,415
  • ഡൈനമിക് 1.2-litre INR 5,22,426
  • ഇമോഷന്‍ 1.4-litre INR 6,78,763

ഡീസല്‍

  • ആക്ടിവ് 1.3-litre INR 5,37,909
  • ഡൈനമിക് 1.3-litre INR 6,33,664
  • ഇമോഷന്‍ 1.3-litre INR 6,96,725
  • സ്‌പോര്‍ട് 1.3-litre 93 PS INR 7,33,794

1.2 ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതുമായ രണ്ട് പെട്രോള്‍ എന്‍ജിനുകളാണ് ഫിയറ്റ് പൂന്തോ ഇവോ മോഡലിലുള്ളത്. ഇതോടൊപ്പം ഒരു 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഇവോയില്‍ ഘടിപ്പിച്ചിട്ടുണ്ട്.

To Follow DriveSpark On Facebook, Click The Like Button
Punto Evo Launched In Bangalore

ഡീസല്‍ എന്‍ജിന്‍ രണ്ടു തരത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 75 പിഎസ് കരുത്തും 93 പിഎസ് കരുത്തും പുറത്തെടുക്കുന്ന വിധത്തിലാണ് ട്യൂണിങ്.

കാറുലകത്തിലെ ഏറ്റവും പുതിയ ഡിസൈന്‍ തത്വങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വിധത്തിലാണ് പൂന്തോ ഇവോയുടെ ഡിസൈന്‍. പിന്നിലേക്കു ചാഞ്ഞുനില്‍ക്കുന്ന ശൈലിയിലുള്ള ഹെഡ്‌ലാമ്പുകളും നിറയെ ക്രോമിയം പൂശിയ ഇടങ്ങളുമെല്ലാം വാഹനത്തിന്റെ അത്യാധുനികമായ മുഖച്ഛായയിലേക്കുള്ള പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. മുന്‍ഭാഗത്തെ ഡിസൈനിന് അവ്വന്റ്യൂറ ക്രോസ്സോവറുമായുള്ള സാമ്യവും ശ്രദ്ധേയമാണ്.

English summary
The Fiat Group Automobiles India Private India Limited has finally launched the much awaited Punto Evo today in Bangalore.
Story first published: Friday, August 8, 2014, 19:09 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark