റിനോ ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ് ലോഞ്ച്

Written By:

റിനോ ഡസ്റ്ററിന്റെ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പ് ഇന്തോനീഷ്യയില്‍ വരുന്ന സെപ്തംബറില്‍ ലോഞ്ച് ചെയ്യും.

നിലവില്‍ റിനോയുടെ 1.5 ലിറ്റര്‍ ഡിസിഐ എന്‍ജിന്‍ ഘടിപ്പിച്ചാണ് ഇന്തോനീഷ്യയില്‍ വില്‍ക്കുന്നത്. ഈ വാഹനം ടൂ വീല്‍ ഡ്രൈവാണ്. 85 കുതിരശക്തിയാണ് എന്‍ജിനുള്ളത്.

To Follow DriveSpark On Facebook, Click The Like Button
Renault Duster 4WD Indonesia Launch In September

ഫോര്‍ വീല്‍ ഡ്രൈവ് സന്നാഹം ഘടിപ്പിച്ച 110 കുതിരശക്തിയുള്ള ഡസ്റ്റര്‍ പതിപ്പ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് വരിക. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത്.

ഇന്തോനീഷ്യയില്‍ ഫോര്‍ വീല്‍ ഡ്രൈവ് ചേര്‍ത്ത ഡസ്റ്റര്‍ തരക്കേടില്ലാതെ വില്‍ക്കുമെന്നു തന്നെയാണ് കരുതേണ്ടത്. രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള ഫോര്‍ വീല്‍ ഡ്രൈവ് എസ്‌യുവിയായിരിക്കും ഡസ്റ്റര്‍ എന്നതു തന്നെയാണിതിനു കാരണം.

ഇന്തോനീഷ്യയിലേക്ക് വാഹനം കയറ്റുമതി ചെയ്യുക ഇന്ത്യയില്‍ നിന്നായിരിക്കും. ഡസ്റ്ററിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് പതിപ്പ് നിര്‍മിക്കുന്ന ലോകത്തിലെ ഏക പ്ലാന്റാണ് ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന റിനോ-നിസ്സാന്‍ പ്ലാന്റ്.

ഇന്ത്യയില്‍ ഫോര്‍ വീല്‍ ഡ്രൈവ് ഡസ്റ്റര്‍ നടപ്പുവര്‍ഷം തന്നെ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്.

English summary
Renault Indonesia has planned to launch the Duster 4X4 in that country during the month of September.
Story first published: Monday, May 26, 2014, 16:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark