റിനോ ഡസ്റ്റര്‍, പള്‍സ്, സ്‌കാല മോഡലുകള്‍ക്ക് വിലകൂടി

Written By:

ഫ്രഞ്ച് കാര്‍ നിര്‍മാതാവ് റിനോ ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകളില്‍ മൂന്നെണ്ണത്തിന് വിലകയറ്റി. ചെറു സ്‌പോര്‍ട്‌സ് ടയൂട്ടിലിറ്റി വാഹനമായ ഡസ്റ്റര്‍, സ്‌കാഡ സെഡാന്‍, പള്‍സ് ഹാച്ച്ബാക്ക് എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്. ഒരു പത്രക്കുറിപ്പിലൂടെയാണ് റിനോ ഇക്കാര്യം അറിയിക്കുന്നത്.

ഉല്‍പാദനച്ചെലവ് വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിലവര്‍ധന നടപ്പാക്കുന്നത്. ഘടകഭാഗങ്ങളുടെ വില കുത്തനെ ഉയരുന്നതിനാല്‍ പിടിച്ചുനില്‍ക്കാന്‍ വിലക്കയറ്റനടപടി അത്യാവവശ്യമായി എന്ന് റിനോയുടെ പത്രക്കുറിപ്പ് പറയുന്നു.

1 ശതമാനം വര്‍ധനവാണ് ഈ മോഡലുകളുടെ വിലയില്‍ സംഭവിക്കുക.

Renault hikes prices of Duster, Scala, and Pulse

അതെസമയം റിനോയുടെ ഫ്‌ലൂവന്‍സ്, കോലിയോസ് എന്നീ മോഡലുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. കമ്പനി പുറത്തിറക്കുന്നവയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ് വിലവര്‍ധിപ്പിച്ച മൂന്നെണ്ണവും.

പുതിയ സര്‍ക്കാരിന്റെ വരവിനുശേഷം ഓട്ടോമൊബൈല്‍ വിപണി വളര്‍ച്ചയിലേക്കു നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുണ്ടായ ഒരു ചെറിയ അനുകൂലമാറ്റമല്ലാതെ പ്രതീക്ഷയ്ക്കു വകനല്‍കുന്ന യാതൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. വരുംനാളുകളില്‍ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നു.

ഇന്നത്തെ വീഡിയോ

കരുണ്‍ ചന്ദോക്ക് ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍

ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ഡ്രൈവ് ചെയ്യുന്ന ചുരുക്കം ഇന്ത്യക്കാരിലൊരാളായി മാറും കരുണ്‍ ചന്ദോക്ക്. 1996ല്‍ ഫോര്‍മുല വണ്‍ ടൈറ്റില്‍ നേടിയ ഡിമോണ്‍ ഹില്‍സിന്റെ കാറിലായിരിക്കും കരുണ്‍ ചന്ദോക്കിന്റെ സഞ്ചാരം. താഴെ കരുണ്‍ ചന്ദോക്ക് ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു ടീസര്‍ വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/-40Px3Yy8eE?rel=0" frameborder="0" allowfullscreen></iframe>
English summary
French auto major Renault has hiked the prices of its three vehicles in India, including compact sports utility vehicle Duster,
Story first published: Wednesday, July 2, 2014, 17:26 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark