റിനോ ക്വിഡ് ഇന്ത്യയിലേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ നടന്ന റിനോ ക്വിഡ് കണ്‍സെപ്റ്റിന്റെ അവതരണത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. ബീച്ച് ബഗ്ഗി ഡിസൈന്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ട ക്വിഡ് ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളെയാണ് ലക്ഷ്യം വെക്കുന്നത്. റിനോയുടെ ചരിത്രത്തിലതുവരെ ഒരു വാഹനം യൂറോപ്പിനു പുറത്ത് അവതരിപ്പിക്കപ്പെട്ടിരുന്നില്ല. ഇനിയുള്ള കാലം ഓട്ടോമൊബൈല്‍ വികസനം ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ ചുറ്റിപ്പറ്റിയായിരിക്കുമെന്നത് റിനോ തിരിച്ചറിയുന്നു എന്നതായിരുന്നു ഈ നീക്കത്തിന്റെ പ്രാധാന്യം.

ക്വിഡിനെ അടുത്തറിയാം

പുതിയ വാര്‍ത്തകള്‍ പറയുന്നത് റിനോ ക്വിഡ് കണ്‍സെപ്റ്റിന്റെ ഉള്‍പാദനമോഡല്‍ എന്ന് വിപണിയിലെത്തുമെന്നതിനെക്കുറിച്ചാണ്. 2016ല്‍ ഈ വാഹനം ലോഞ്ച് ചെയ്യപ്പെടുമെന്നാണ് റ്യൂമറുകള്‍ പരക്കുന്നത്. ക്വിഡിനെക്കുറിച്ച് കൂടുതലറിയാന്‍ താഴെ ചെല്ലുക.

റിനോ ക്വിഡ് ഇന്ത്യയിലേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍

ഇന്ത്യയില്‍ ക്വിഡ് കണ്‍സെപ്റ്റ് അവതരിപ്പിക്കുമ്പോള്‍ ഒരു ഉല്‍പാദനമോഡലിന്റെ സാധ്യതയെക്കുറിച്ച് റിനോ മിണ്ടിയിരുന്നില്ല. കണ്‍സെപ്റ്റിന്റെ രൂപഭാവങ്ങള്‍ പലരെയും അത്തരമൊരു ചിന്തയില്‍ നിന്നും വിലക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചിടത്തൊന്നുമല്ല എ്‌നും റിനോ കാര്യമായിത്തന്നെയാണെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Source

റിനോ ക്വിഡ് ഇന്ത്യയിലേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍

ഇന്ത്യ, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ചെറു ക്രോസ്സോവറുകള്‍ക്ക് വലിയ ഡിമാന്‍ഡ് വളര്‍ന്നു വന്നിട്ടുണ്ട്. ഇതിനെ മുതലെടുക്കുക എന്നതായിരിക്കും റിനോ ക്വിഡ് ഉല്‍പാദനമോഡലിന്റെ ലക്ഷ്യം.

റിനോ ക്വിഡ് ഇന്ത്യയിലേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍

നാല് മീറ്ററിനു താഴെ നീളമുള്ള വാഹനമാണിത്. ഇന്ത്യയിലെ നിയമങ്ങള്‍ പ്രകാരം ചില നികുതിയിളവുകള്‍ ലഭിക്കാന്‍ ഈ അളവ് കാരണമാകും. റിനോയില്‍ നിന്നുള്ള ഏറ്റവും നീളം കുറഞ്ഞ വാഹനമെന്ന ബഹുമതിയും ക്വിഡിന് ലഭിക്കും.

റിനോ ക്വിഡ് ഇന്ത്യയിലേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍

ചില റിപ്പോര്‍ട്ടുകള്‍ ക്വിഡില്‍ ചേര്‍ക്കുന്ന എന്‍ജിനെക്കുറിച്ചു പറയുന്നു. നിലവില്‍ റിനോ ട്വിംഗോയില്‍ ഉപയോഗിച്ചു വരുന്ന 900 സിസി എന്‍ജിന് ഒരു സാധ്യത കാമുന്നുണ്ട്. ഇന്ത്യയില്‍ പക്ഷേ, ഇത് ചെലവാകാനിടയില്ല. മൈക്ര, പള്‍സ്, ഡാറ്റ്‌സന്‍ ഗോ എന്നിവയിലുപോയോഗിക്കുന്ന 1.5 ലിറ്റര്‍ ശേഷിയുള്ള കെ9കെ എന്‍ജിനായിരിക്കും ഇവിടെ ഉപയോഗിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #renault #റിനോ
English summary
Reports now claims that such a model will indeed appear and it gives a timeframe of 2016 for its launch.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X