റിനോ ഡസ്റ്റര്‍ രണ്ടാം വാര്‍ഷിക പതിപ്പ് വിപണിയില്‍

Written By:

റിനോ ഡസ്റ്ററിന്റെ രണ്ടാം വാര്‍ഷിക പ്രത്യേക പതിപ്പ് പുറത്തിറങ്ങി. ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിന്റെ രണ്ടാം വാര്‍ഷികമാണ് ഡസ്റ്റര്‍ അഡ്വഞ്ചര്‍ പതിപ്പിന്റെ ലോഞ്ചിലൂടെ ആഘോഷിക്കുന്നത്. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 8,80,000 രൂപയാണ് ഈ വാഹനത്തിനു വില.

രാജ്യത്ത് 1 ലക്ഷം ഡസ്റ്ററുകള്‍ വിറ്റഴിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ഒരു പരിമിതകാല പതിപ്പ് വിപണിയിലെത്തിച്ചതിനു പിന്നാലെയാണ് പുതിയ വാഹനം വരുന്നത്.

ഡസ്റ്റര്‍ അഡ്വഞ്ചര്‍ മോഡലില്‍ നിരവധി പ്രത്യേക സന്നാഹങ്ങള്‍ നല്‍കിയിട്ടുണ്ട്. രണ്ടുവര്‍ഷത്തെ അധിക വാറന്റിയോടെയാണ് ഡസ്റ്റര്‍ പ്രത്യേക പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്. നാലു വര്‍ഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ജൂലെ 20 വരെയാണ് 8,80,000 രൂപ വിലയില്‍ ഈ വാഹനം ലഭിക്കുക എന്നും റിനോ അറിയിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
Renault Launches 2nd Anniversary Edition Duster

ഈ പ്രത്യേക പതിപ്പ് വാങ്ങുന്നതോടെ ഗാങ് ഓഫ് ഡസ്റ്റേഴ്‌സ് ക്ലബ്ബിലേക്ക് സൗജന്യ അംഗത്വവും ലഭിക്കുന്നതാണ്.

നിയോണ്‍ യെല്ലോ നിറത്തിലുള്ള ഇന്റീരിയറാണ് ഈ വാഹനത്തിനുള്ളത്. എക്സ്റ്റീരിയറില്‍ ആമസോണ്‍ ഗ്രീന്‍ നിറം പൂശിയിരിക്കുന്നു. ബംപറില്‍ കനമേറിയ ഒരു പ്രൊട്ടക്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്മേല്‍ രണ്ട് പ്രത്യേക ലൈറ്റുകളും ചേര്‍ത്തിരിക്കുന്നു. വാഹനത്തില്‍ സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്.

1.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് റിനോ ഡസ്റ്റര്‍ അഡ്വഞ്ചര്‍ പതിപ്പിലുള്ളത്. ഈ എന്‍ജിന്‍ 200 എന്‍എം ചക്രവീര്യം പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. 85 പിഎസ് കരുത്തും ഇവനുണ്ട്. ലിറ്ററിന് 20.5 കിലോമീറ്ററാണ് ഇന്ധനക്ഷമത.

English summary
Renault India is celebrating its second anniversary of its popular compact SUV the Duster.
Story first published: Friday, July 11, 2014, 15:43 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark