റിനോ ലോഡ്ജി 2015 ആദ്യം ഇന്ത്യയിലേക്ക്
ഏറെ നാളുകളായി കേള്‍ക്കുന്ന റിനോ ലോഡ്ജി എംപിവിയുടെ ഇന്ത്യന്‍ വിപണിപ്രവേശം ഇനിയധികം നീളില്ലെന്ന് വാര്‍ത്ത. അടുത്ത വര്‍ഷം, അതായത് 2015ല്‍ തന്നെ ഈ ഈ വാഹനം ഇന്ത്യയുടെ എംപിവി സെഗ്മെന്റിലേക്ക് കയറിയിരിക്കുമെന്നാണ് അറിയുന്നത്.
റിനോയുടെ ഉപബ്രാന്‍ഡായ ഡാസിയയാണ് ഈ കാറിന്റെ നിര്‍മാതാവ്. ഇന്ത്യയില്‍ പക്ഷേ, ഡാസിയ ബ്രാന്‍ഡ് പ്രവേശിക്കില്ല. റിനോ സ്വന്തം ബാഡ്ജണിയിച്ച് ലോഡ്ജിയെ നിരത്തിലിറക്കും.

2015 ആദ്യമാസങ്ങളിലാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്.
മാരുതി എര്‍റ്റിഗയെക്കാള്‍ വലിപ്പമുള്ള വാഹനമാണ് ലോഡ്ജി. ഈ സെഗ്മെന്റില്‍ തന്നെ ഇടംപിടിക്കുമെന്നതിനാല്‍ എര്‍റ്റിഗയ്ക്കും ഇനി വരാനിരിക്കുന്ന ഹോണ്ട മൊബിലിയോയ്ക്കുമെല്ലാം തരക്കേടില്ലാത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ലോഡ്ജിക്ക് സാധിക്കും.
1.5 ലിറ്റര്‍ കെ9കെ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഈ വാഹനത്തില്‍ ഘടിപ്പിക്കുമെന്നാണ് കേള്‍ക്കുന്നത്. 85 കുതിരശക്തി പകരുന്ന ഈ എന്‍ജിന്‍ പിന്നീട് ട്യൂണ്‍ ചെയ്ത് കുറെക്കൂടി കരുത്തുള്ളതായി പുറത്തിറക്കാനും പദ്ധതിയുണ്ട് റിനോയ്ക്ക്.
തന്ത്രപരമായ വിലനിര്‍ണയത്തിന്റെ കൂടി സഹായമുണ്ടെങ്കില്‍ ലോഡ്ജി ഇന്ത്യന്‍ വിപണിയില്‍ തകര്‍ക്കും.


Click it and Unblock the Notifications








