റോഡ് നന്നാക്കിയിട്ടുമതി കാറിലെ സുരക്ഷ വര്‍ധിപ്പിക്കലെന്ന് സിയാം

Written By:

കാറുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിവരികയാണ്. എന്നാല്‍ തിരക്കിട്ടുള്ള ഈ നീക്കങ്ങളെ അവഗണിക്കപ്പെടുന്ന ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കുകയാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്‌സ് (സിയാം).

റോഡ് രൂപകല്‍പന, വേഗതാപരിധി നിയമങ്ങള്‍ നടപ്പാക്കല്‍, ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കല്‍ തുടങ്ങിയ പ്രാഥമികമായ കാര്യങ്ങളില്‍പോലും പിന്നാക്കം നില്‍ക്കുന്ന ഒരു രാജ്യത്ത് കാറുകള്‍ക്കുള്ളിലെ സുരക്ഷാസംവിധാനങ്ങള്‍ കൂട്ടുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് സിയാം ചോദിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
Safer Environment Needed Before More Safety Features In Cars

വാഹനഗതാഗതത്തിന് സുരക്ഷിതമായ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ആദ്യം ചെയ്യേണ്ടതെന്ന് സിയാം ഡയറക്ടര്‍ വിഷ്ണു മാത്തൂര്‍ പറയുന്നു. ഇതിനുശേഷം മാത്രമേ വാഹനങ്ങള്‍ക്കകത്തെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുന്നതിലേക്ക് ശ്രദ്ധ വെക്കേണ്ടതുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അപകടം നടക്കുമ്പോളാണ് കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ സഹായകമാവുക. അപകടം തടയുന്ന സുരക്ഷാസംവിധാനങ്ങള്‍ വളരെ കുറവും ഉള്ളവതന്നെ വളരെ വിലയേറിയ കാറുകളില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്നവയുമാണ്. റോഡുകളില്‍ അപകടങ്ങള്‍ക്കുള്ള സാഹചര്യമാണ് ആദ്യം കുറയ്‌ക്കേണ്ടത്. ഇതിനുശേഷമാണ് കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിലേക്ക് ശ്രദ്ധ വെക്കേണ്ടതെന്നും വിഷ്ണു മാത്തൂര്‍ പറഞ്ഞു.

അപകടസമയത്തുണ്ടാകുന്ന പരുക്കുകള്‍ കുറയ്ക്കാനാണ് സര്‍ക്കാരുകള്‍ എപ്പോഴും ശ്രമിക്കുന്നതെന്ന് സിയാം കുറ്റപ്പെടുത്തുന്നു. യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് കണ്ണെത്തിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

കൂടുതല്‍... #news #off beat
English summary
The Society of Indian Automobile Manufacturers (SIAM) has clearly said that it is improper to push plans on bringing additional safety features to cars when there are loads of other factors need addressing first.
Story first published: Monday, August 4, 2014, 16:58 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark